കേരള സർക്കാരിന്റെ മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിയോടനുബന്ധിച്ചുള്ള മലയാളം ഡ്രൈവ് ഉദ്ഘാടനവും ഫെയ്‌സ്‌ബുക്ക് ലോഞ്ചിങ്ങും നവംബർ ഒന്നിന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ്ജ് നിർവഹിക്കും.ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ആശംസ പ്രസംഗം നടത്തും. നവംബർ 1 ന് വൈകിട്ട് 5 ന് വെർച്വൽ പ്ലാറ്റ്ഫോമിലാണ് പരിപാടി. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് മുരളി വെട്ടത്ത് അധ്യക്ഷനാകും. സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി എ ജോസഫ് നന്ദിയും പറയും.
യുകെയിൽ പല സ്ഥലങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന മലയാളം സ്കൂളുകളെ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് മലയാള പഠനത്തിന് ആവശ്യമായ റിസോഴ്സുകൾ ഷെയർ ചെയ്യുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ "എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം " എന്ന മുദ്രാവാക്യത്തിലൂന്നി പ്രവാസികളുടെ പുതുതലമുറയെ നമ്മുടെ ഭാഷയും സംസ്കാരവും ആയി അടുപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും യുകെയിലെ മലയാളി സമൂഹത്തിന്റെ സഹകരണം ഉണ്ടാവണമെന്നും മലയാളം മിഷൻ യു കെ ചാപ്റ്റർ അഭ്യർത്ഥിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....