നഗര സൗന്ദര്യ വികസനത്തിന്റെ ലോകോത്തര മാതൃകയായ ദുബായ് കൊവിഡ് കാലത്തും ലോകത്തെ ഞെട്ടിക്കുന്ന വികസനവുമായി മുന്നോട്ട്. ഒരു ഡസന്‍ ബീച്ചുകളുടെ നിര്‍മാണം ഉള്‍പ്പെടെ 200 കോടി ദിര്‍ഹമിന്റെ നഗരവികസന പദ്ധതികള്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. സൈക്ലിങ് പാതകള്‍, നീന്തല്‍ സ്ഥലങ്ങള്‍, റണ്ണിങ് ട്രാക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. നഗരവികസനത്തിനൊപ്പം പ്രകൃതി സംരക്ഷണംകൂടി ലക്ഷ്യമിട്ട് ഹരിതവനങ്ങളും പൂന്തോട്ടങ്ങളും നിര്‍മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് പദ്ധതി പ്രഖ്യാപിച്ചത്.
12 കിലോമീറ്റര്‍ ബീച്ച്
മംസാര്‍ ബീച്ചില്‍നിന്ന് ഉമ്മു സുഖീം -2 വരെ 12 കിലോമീറ്റര്‍ നീളത്തിലാണ് ബീച്ച് വികസനം വരുന്നത്. 10 ലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതായിരിക്കും ഇത്. ഇതിനുമാത്രം 500 ദശലക്ഷം ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്നു. മൂന്നു ഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കും. ആദ്യ ഘട്ടത്തില്‍ അല്‍ മംസാര്‍ ക്രീക്ക് ബീച്ചില്‍നിന്ന് അല്‍ മംസാര്‍ കോര്‍ണിഷ് വരെയുള്ള 4250 മീറ്ററിലേക്ക് ബീച്ച് വ്യാപിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ ജുമൈറ ബീച്ചില്‍നിന്ന് അല്‍ ഷൊരൂഖിലേക്ക് 2150 മീറ്റര്‍ വികസിപ്പിക്കും. അവസാന ഘട്ടത്തില്‍ ഉമ്മു സുഖീം ഒന്നിനും രണ്ടിനുമിടയില്‍ 6015 മീറ്റര്‍ ബീച്ച് വികസനമുണ്ടാകും. കടല്‍ത്തീരങ്ങളെ നീന്തല്‍ പ്രദേശങ്ങളായി നവീകരിക്കുന്നതാണ് വികസനത്തിലെ മുഖ്യഭാഗം. ജോഗിങ്, സൈക്ലിങ് എന്നിവക്കായി ട്രാക്ക് സ്ഥാപിക്കും. നഗരത്തിലെ താമസക്കാര്‍ക്കിടയില്‍ ശാരീരികക്ഷമത കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉണര്‍ത്താനാണ് ട്രാക്കുകള്‍ സ്ഥാപിക്കുന്നത്.
റാസല്‍ഖോര്‍ വന്യജീവി സങ്കേത വികസനം
100 ദശലക്ഷം ദിര്‍ഹമിന്റെ വികസനമാണ് റാസല്‍ഖോര്‍ വന്യജീവി സങ്കേതത്തില്‍ ലക്ഷ്യമിടുന്നത്.സങ്കേതത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയും ജൈവവൈവിധ്യവും കാത്തുസൂക്ഷിച്ചായിരിക്കും നവീകരണം. ഇവിടെയുള്ള 100 ഏക്കറില്‍ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കും. സന്ദര്‍ശകര്‍ക്ക് കാഴ്ചയൊരുക്കുന്ന തരത്തിലുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി പൂര്‍ത്തിയാക്കും. അടുത്ത വര്‍ഷം തുടങ്ങുന്ന നഗരവികസന പദ്ധതികള്‍ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ എമിറേറ്റില്‍ എട്ട് ദശലക്ഷം ചതുരശ്ര മീറ്റര്‍ ഹരിത പ്രദേശങ്ങള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെടും. ശൈഖ് മുഹമ്മദ് പദ്ധതി വിലയിരുത്തി. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ അതിശ്രദ്ധാലുക്കളാണെന്നും ദുബായിയുടെ വികസനം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.നിലവില്‍ 425 കിലോമീറ്റര്‍ സൈക്ലിങ് ട്രാക്കാണ് ദുബൈ നഗരത്തിലുള്ളത്.ഇത് 88 കിലോമീറ്റര്‍കൂടി വികസിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പദ്ധതി തയാറാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബീച്ച് പദ്ധതികള്‍ക്കൊപ്പം സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....