യു.ഡി.എഫിലെ തദ്ദേശസീറ്റ് വിഭജനം കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തിരിച്ചടി ആകും . മുന്നണിവിട്ട ജോസ് കെ മാണിക്കാണ് താഴേത്തട്ടില്‍ ആള്‍ബലമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് കോണ്‍ഗ്രസ് കോട്ടയം അടക്കം ജില്ലകളില്‍ സീറ്റ് വിഭജനത്തിന് ഒരുങ്ങുന്നത്.
ജോസഫിന്റെ ഒരു അവകാശവാദവും കോണ്‍ഗ്രസ് അംഗീകരിക്കില്ല. കടുത്ത വാശിയാണെങ്കില്‍ പണ്ട് നടത്തിയതുപോലെ സൗഹൃദമത്‌സരമാവട്ടെ എന്ന നിലപാടിലാണ് ഡിസിസി യിലെ ഒരു വിഭാഗം. പഞ്ചായത്തുകളില്‍ നിലവില്‍ ജോസഫ് ഗ്രൂപ്പിനൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്ക് മത്‌സരിക്കാന്‍
സിറ്റിങ് സീറ്റുകള്‍ മാത്രമേ ജോസഫിന് നല്‍കൂ. എന്നാല്‍ സിറ്റിങ് സീറ്റുകളെന്നാല്‍ ജയിച്ചവ മാത്രമല്ല മത്സരിച്ചതും വേണമെന്നാണ് പിജെ പറയുന്നത്. അങ്ങനെ വന്നാല്‍ കൈവിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രമാവും ജോസഫ് വിഭാഗത്തിന് ലഭിക്കുക
ജയിച്ച സീറ്റുകള്‍ മാത്രമാണ് അനുവദിക്കുന്നതെങ്കില്‍ അത് നാമ മാത്രമാകുമെന്നും തങ്ങള്‍ക്ക് മല്‍സരിക്കാന്‍ സീറ്റ് ഇല്ലാതാകുമെന്നും ഇപ്പോള്‍ ജോസഫിനൊപ്പമുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മാണിക്ക് കിട്ടിയ സീറ്റില്‍ നാലില്‍ ഒന്നു മാത്രമാണ് കഴിഞ്ഞ തവണ ജോസഫിന് നല്‍കിയത്. അത്രയും സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.
എന്നാല്‍ മാണിക്ക് കൊടുത്ത മുഴുവന്‍ സീറ്റുകളും കിട്ടിയാല്‍ മാത്രമേ ജോസഫിന് ഒപ്പമുള്ള ജോസഫും വാശിയിലാണ്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത് മുറുകുന്നത് കോണ്‍ഗ്രസ്-ജോസഫ് തര്‍ക്കമാണ്. പല കേരളാ കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ജോസഫിലെത്തി. അവര്‍ക്കൊന്നും സീറ്റ് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജോസഫ് ഇപ്പോള്‍. നിയമസഭാ സീറ്റും പരമിതമായി മാത്രമേ കേരളാ കോണ്‍ഗ്രസിന് യുഡിഎഫില്‍ കോണ്‍ഗ്രസ് അനുവദിക്കൂ.
പാര്‍ട്ടി പദവികള്‍ 3-1 എന്ന നിലയിലായിരുന്നു അനുവദിച്ചത്. മൂന്ന് സ്ഥാനങ്ങള്‍ മാണി ഗ്രൂപ്പിനും ഒരെണ്ണം ജോസഫ് ഗ്രൂപ്പിനും എന്ന രീതി. ഫലം വന്നപ്പോള്‍ ജോസഫ് സ്ഥാനാര്‍ത്ഥികള്‍ പലയിടത്തും തോറ്റു.
450 സീറ്റുകളില്‍ കോട്ടയത്ത് മാത്രം കേരള കോണ്‍ഗ്രസ് എം മത്സരിച്ചപ്പോള്‍ ജോസഫ് ഗ്രൂപ്പിന് നല്‍കിയത് 140 സീറ്റുകളാണ്. അത് കൊടുക്കില്ലന്ന് ഡി സി സി വ്യക്തമാക്കി കഴിഞ്ഞു. 450 സീറ്റും വേണമെന്നാണ്് ജോസഫിന്റെ ആവശ്യം.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ 11 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. അതില്‍ ജോസഫ് ഗ്രൂപ്പിന് കിട്ടിയത് നാല് സീറ്റുകളാണ്.
ഇടുക്കിയില്‍ അഞ്ചും പത്തനംതിട്ടയില്‍ രണ്ടും എറണാകുളത്ത് അഞ്ചും സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇടുക്കിയില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. ഇടുക്കിയില്‍ ജോസഫിന് സ്വാധീനമുള്ളതുകൊണ്ടാണ് അത് അംീകരിച്േക്കും. എന്നാല്‍ മറ്റ് ജില്ലകളില്‍ ജോസഫിന്റെ ആവശ്യം അംഗീകരിക്കില്ല. ഇതാണ് തിരിച്ചടി ആകുന്നത്. നാളെമുതല്‍ മാണി ഗ്രൂപ്പിലേക്ക് മടങ്ങിപ്പോക്ക് തുടങ്ങുമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....