വിവാദമായ കേസില്‍ കസ്റ്റംസ് ഒടുവില്‍ യു എ ഇ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കാനുള്ള നീക്കം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. അതിന് മുന്‍പ് രണ്ടു തവണ ഈ ആവശ്യം കേന്ദ്രവിദേശ കാര്യ മന്ത്രാലയത്തിന് മുന്നില്‍ എത്തിയിരുന്നെങ്കിലും അതില്‍ നടപടി ഉണ്ടായില്ലന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രാലയം ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ഇപ്പോള്‍ വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റില്‍ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയയെ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചിരികകുകയാണ് കസ്റ്റംസ്. ഈ ആവശ്യം ഉന്നയിച്ച് കസ്റ്റംസ്, പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കോടതി അനുവദിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച് ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കാനാണ് കസ്റ്റംസ് തീരുമാനം.
ഇത് സാധ്യമായാല്‍ കേസിലെ പ്രധാന വിവരങ്ങള്‍ ആരംഭിച്ചേക്കും. കേസില്‍ പ്രധാന പ്രതികള്‍ എല്ലാം നല്‍കിയിരിക്കുന്ന മൊഴികളില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന രീതിയിലാണ്. അതുമാത്രമല്ല ലൈഫ് അഴിമതി കേസിലും ഇതിലെ ജീവനക്കാര്‍ക്കെതിരെ മൊഴികളുണ്ട്. അതിനാല്‍ കോടതിയുടെ തീരുമാനം നിര്‍ണ്ണായകമാവും.
ഈ കേസ് ആരംഭിച്ച സമയം മുതല്‍ നയതന്ത്ര ബാഗേജിലൂടെയല്ല കള്ളക്കടത്ത് എന്ന പറഞ്ഞത് കേന്ദ്രമന്ത്രി മുരളീധരന്‍ ഇതിലെ പലരെയും രക്ഷിക്കാന്‍ നോക്കുകയാണന്ന ആരോപണം കേരളത്തിലെ ഇടതു സംഘടനകള്‍ ആരോപിച്ചിരുന്നു. അക്കാര്യത്തിലും കൂടുതല്‍ വ്യക്തത കൈവരാന്‍ ഈ നീക്കം ഇട നല്‍കിയിരുന്നു.
ഇന്ത്യയില്‍ നിന്ന് 1.90 ലക്ഷം യുഎസ് ഡോളര്‍ ഒമാന്‍ വഴി ഖാലിദ് ഈജിപ്തിലേക്കു കടത്തിയതായി സ്വപ്നയും മറ്റു പ്രതികളും മൊഴി നല്‍കി. വിമാനത്താവളത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കി ഒമാന്‍ വരെ ഖാലിദിനൊപ്പം യാത്ര ചെയ്തതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രതിചേര്‍ക്കാനുള്ള തീരുമാനം.
ഇത് ആദ്യമായാണ് വിദേശ പൗരനായ കോണ്‍സുലേറ്റ് ജീവനക്കാരനെ കേസില്‍ പ്രതിചേര്‍ക്കാനുള്ള തീരുമാനം. അതേസമയം നയതന്ത്ര പ്രതിനിധിയെ പ്രതി ചേര്‍ക്കാന്‍ സാധിക്കുമോ എന്ന് കോടതി കസ്റ്റംസിനോട് ആരാഞ്ഞു. അഞ്ചാം തീയതി കേസില്‍ വിശദമായ വാദം കേള്‍ക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....