ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.സി.കമറുദ്ദീനെക്കൊണ്ട് മഞ്ചേശ്വരം എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം. കേസിന്റെ അന്വേഷണം നിര്‍ണായകമായ വഴിത്തിരിവിലെത്തി നില്‍ക്കെ കഴിഞ്ഞദിവസം ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ബാധ്യതകള്‍ കമറുദ്ദീന്‍ വ്യക്തിപരമായി തീര്‍ക്കേണ്ടതാണെന്നും അത് പാര്‍ട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നുമുള്ള നിലപാടിലുറച്ച് നേതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനിടെ യുഡിഎഫ് ജില്ലാ നേതൃയോഗം ഇന്ന് ചേരും.രാവിലെ 10 മണി മുതല്‍ കാസര്‍ഗോഡ് ഡി.സി.സി. ഓഫീസില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എം.എം.ഹസ്സന്‍, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക.
വിഷയത്തില്‍ അണികള്‍ക്കിടയില്‍ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാനും പാര്‍ട്ടിക്കുണ്ടായ പരിക്ക് മറികടക്കാനും കമറുദ്ദീന്റെ രാജിയില്‍ കുറഞ്ഞ മറ്റൊരു നടപടിക്കും കഴിയില്ലെന്ന് വ്യക്തമായതോടെയാണ് നേതൃത്വം കടുത്ത തീരുമാനത്തിന് നിര്‍ബന്ധിതരായത്. ആരോപണം ശക്തമായപ്പോള്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കമറുദ്ദീനെ നീക്കിയിരുന്നു.
ആസ്തി വിറ്റ് ബാധ്യതകള്‍ തീര്‍ക്കുമെന്നാണ് നേരത്തേ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ നേതൃത്വത്തെ കമറുദ്ദീന്‍ അറിയിച്ചിരുന്നത്. എന്നാല്‍, അത് സംബന്ധിച്ച് പഠിക്കാന്‍ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി നല്‍കിയ റിപ്പോര്‍ട്ടില്‍ ആസ്തിയെക്കാളും ബാധ്യതകളാണ് മുഴച്ചുനിന്നത്. എണ്ണൂറോളം പേര്‍ക്കായി 120 കോടിയോളം രൂപ നല്‍കാനുണ്ടെങ്കിലും ആസ്തിയായി ജൂവലറി മാനേജ്‌മെന്റിന്റെ കൈവശമുള്ളത് 10 കോടി രൂപയില്‍ താഴെയാണെന്നായിരുന്നു മാഹിന്‍ ഹാജിയുടെ റിപ്പോര്‍ട്ട്.
തന്റെ ഒരു അഭ്യുദയകാംക്ഷി 200 ഏക്കര്‍ കൈമാറുമെന്നും അത് ഉപയോഗിച്ച് ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നും കമറുദ്ദീന്‍ വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥലവുമായി ബന്ധപ്പെട്ടുള്ള രേഖകളോ വിവരങ്ങളോ കൈമാറാന്‍ കമറുദ്ദീന് സാധിച്ചില്ലെന്നാണ് അറിയുന്നത്. ജൂവലറി ചെയര്‍മാന്‍ എം.സി.കമറുദ്ദീനും മാനേജിങ് ഡയറക്റ്റര്‍ ടി.കെ.പൂക്കോയ തങ്ങളും കമ്പനി ചട്ടങ്ങള്‍ ലംഘിച്ച് ആസ്തിവകകള്‍ മറിച്ചുവിറ്റത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ പുറത്തുവന്നതും പ്രശ്‌നത്തില്‍ ഇടപെട്ട ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....