ബാലുശ്ശേരിയില്‍ ആറു വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത് മൂന്നരയും ഒന്നരയും വയസുള്ള അനുജന്മാര്‍ക്ക് രാത്രിയില്‍ കൂട്ടിരിക്കുന്നതിനിടയില്‍. ഒട്ടും അടച്ചുറപ്പില്ലാത്ത, വാതിലിന്റെ സ്ഥാനത്ത് തുണി ഉപയോഗിച്ചിരിക്കുന്ന ഒരു കൂരയിലായിരുന്നു മാതാപിതാക്കള്‍ വരുന്നതും കാത്ത് അനുജന്മാരെയും നോക്കി ആ പെണ്‍കുട്ടിയിരുന്നത്. ഈ സമയത്താണ് അതിക്രമിച്ചു കയറിയ പ്രതി ക്രൂരമായ പീഡനത്തിന് അവളെ ഇരയാക്കിയത്. സാരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കോഴിക്കോട് ബാലുശ്ശേരിയിലെ ഉണ്ണിക്കുളം പഞ്ചായത്തിലെ എകരൂലാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഉണ്ണിക്കുളത്ത് മാളൂര്‍മ്മലുള്ള ഒരു ക്വാറിയിലെ പണിക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ബുധനാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു കുട്ടിക്കെതിരേ അക്രമം ഉണ്ടായത്. അന്ന് വൈകിട്ട് അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നു. അതേ തുടര്‍ന്ന് അമ്മ ബന്ധുക്കള്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോയി. രാത്രി പത്തേകാലോടെ അച്ഛന്‍ അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴാണ് അനുജന്മാരുടെ സംരക്ഷണമേറ്റെടുത്ത് ആറു വയസുകാരി ഒറ്റയ്ക്കിരുന്നത്. ഈ സമയത്താണ് അക്രമി കടന്നു വന്നത്. രാത്രിയില്‍ കുട്ടിയുടെ അച്ഛന്‍ തിരിച്ചു വന്നപ്പോഴാണ് പീഡന വിവരം അറിയുന്നത്. രാത്രി പതിനൊന്നു മണിയോടെ പെണ്‍കുട്ടി മൂന്നര വയസുള്ള അഅനുജനോടൊപ്പം വീടിന്റെ മുന്നില്‍ ഇരുന്ന് കരയുന്നത് കണ്ടതായി അയല്‍വാസികള്‍ പറയുന്നുണ്ട്.
ആദ്യം ഒരു സ്വകാര്യാശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. ഈ സമയത്തെല്ലാം പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ശസ്ത്രികയ്ക്ക് ശേഷമാണ് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവുമായി ഇതര സംസ്ഥാനക്കാരായ രണ്ട് അയല്‍വാസികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....