നിരവധി മോഷണക്കേസുകളിലെ പ്രതി പയ്യോളി പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍ ചാവശ്ശേരി മുഴക്കുന്ന് പറമ്പത്ത് കെ.പി. മുബാഷിര്‍ (26) ആണ് പയ്യോളി പൊലീസിന്റെ പിടിയിലായ്ത്. കോഴിക്കോട്, കണ്ണൂര്‍ , വയനാട് ജില്ലകളിലെ 12 ലേറെ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. ദേശീയപാതയോരത്ത് ഗുഡ് വേ ഇലക്ട്രോണിക്‌സ്, മാണിക്കോത്തെ കോഴിക്കട, തിക്കോടിയിലെ ഹാര്‍ഡ് വെയര്‍ ഷോപ്പ്, തച്ചന്‍കുന്നിലെ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി അടുത്ത കാലത്തായി നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചാണ് മോഷണം നടത്തുക. ഒറ്റയ്ക്ക് ബൈക്കിലും കാറിലും സഞ്ചരിച്ച് കടകളില്‍ മോഷണം നടത്തുന്നതാണ് രീതി. കൊയിലാണ്ടി ചെങ്ങോട്ട് കാവ് ചേലിയ റോഡിലെ ക്വാര്‍ട്ടേഴ്‌സിലാണ് ആറ് മാസമായി താമസം. ഇന്നലെ ചെങ്ങോട്ട്കാവ് - ചേലിയ റോഡില്‍ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലാവുന്നത്.
മോഷണം നടത്തുന്ന സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകള്‍ ദിശമാറ്റിയതിന് ശേഷമാണ് ഇയാള്‍ കളവ് നടത്തുന്നത്. പൊലീസ് ശേഖരിച്ച നിരവധി സിസിടിവി ദൃശ്യങ്ങളാണ് മോഷ്ടാവിനെ തിരിച്ചറിയാണ്‍ സഹായിച്ചത്. ദൃശ്യങ്ങളില്‍ പതിയാതിരിക്കാന്‍ കോവിഡ് പിപിപി കിറ്റും മാസ്‌കും ധരിച്ചിരുന്നു. എന്നാല്‍ മുഖത്തെ പുരികത്തിന്റെ പ്രത്യേകതയും ഒരു വശം ചരിഞ്ഞുള്ള നടത്താവുമാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാണ്‍ സഹായിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജാരാക്കുമെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....