News Beyond Headlines

28 Tuesday
April

എങ്ങനെ വോട്ടു ചോദിക്കും വീട്ടില്‍ കയറ്റുമോ

തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ചിലമേഖലയില്‍ ചുവരെഴുത്തു കഴിഞ്ഞെങ്കിലും താഴേത്തട്ടിലെ പ്രവര്‍ത്തകരെ അലട്ടുന്ന പ്രധാന പ്രശ്‌നം എങ്ങനെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങും എന്നുള്ളതാണ്.

മുന്നണികളെ ആശങ്കപ്പെടുത്തുന്നത് പോളിങ് ശതമാനമാകും. കോവിഡ് ഭീതിയില്‍ ആളുകള്‍ ബുത്തുകളിലേക്ക് എത്താന്‍ മടിച്ചാല്‍ നിര്‍ണായകമെന്ന് കരുതുന്ന പല വാര്‍ഡുകളും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് മുന്നണികള്‍. 2015ല്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും 70 ശതമാനത്തിന് മുകളിലായിരുന്നു പോളിങ് ശതമാനം. കോര്‍പ്പറേഷനിലാകട്ടെ അത് 63.09 ശതമാനവും.

അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. പുതിയ വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ സാധിച്ചാലും പ്രായമായവര്‍ നിലവിലെ സാഹചര്യത്തില്‍ വോട്ട് ചെയ്യാനെത്തുന്നത് ഒഴിവാക്കിയേക്കാമെന്നതാണ് പ്രധാന പ്രതിസന്ധി.

കഴിഞ്ഞതവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ വാര്‍ഡുകളാണ് പലയിടങ്ങളിലും ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന വിലയിരുത്തലുണ്ട് എല്ലാ കക്ഷികള്‍ക്കും.

ഇത്തവണ അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴും പോളിങ് ശതമാനം ഇടിഞ്ഞാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകും. വിജയം സുനിശ്ചിതമാണെന്ന് കണ്ണുമടച്ച് പറയുന്നുണ്ടെങ്കിലും ആശങ്ക എല്ലാവരിലും പ്രകടമാണ് .

സോഷ്യല്‍ മീഡയില്‍ പ്രചരണം എന്ന് എല്ലാ മുന്നണികളും പറയുന്നുണ്ടെങ്കിലും കേരളത്തിലെ സോഷ്യ മീഡിയ ഉപയോഗത്തില്‍ മുതിര്‍ന്നവര്‍ പിന്നിലാണ്. അതിനാല്‍ അത് അവരില്‍ വലിയ വലിയ സ്വാധീനം ചെലുത്തിയേക്കില്ല. അതിനാല്‍ പുതിയ സംവിധാനങ്ങള്‍ എല്ലാവരും പരിശോധിക്കുന്നുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....