തൊണ്ണൂറിന്റെ നിറവില്‍ കേരള കലാമണ്ഡലം കല്‍പിതസര്‍വകലാശാല. കലാമണ്ഡലത്തില്‍ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് നവതി ആഘോഷം. 1930 നവംബര്‍ ഒന്‍പതിനാണ് കേരളീയ കലകള്‍ പരിശീലിപ്പിക്കുന്നതിനായി മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില്‍ കലാ മണ്ഡലത്തിന്റെ കളിവിളക്ക് തെളിഞ്ഞത്.
മഹത്തായ സംസ്‌കാരങ്ങളെല്ലാം വളര്‍ന്നു പന്തലിച്ചത് നദീതടങ്ങളിലായിരുന്നുവെന്ന വള്ളത്തോളിന്റെ കാഴ്ചപ്പാടാണ് 1934 ല്‍ ചെറുതുരുത്തി നിളാതീരത്ത് കേരള കലാമണ്ഡലത്തിന് തറക്കല്ലിടാന്‍ കാരണമായത്. കക്കാട് കാരണവപ്പാടിന്റെ വസതിയായ മഠപ്പാട്ടു തെക്കിനിയില്‍ വെച്ച് മഹാകവി വള്ളത്തോള്‍, മണക്കുളം മുകുന്ദരാജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കേരളീയ കലകള്‍ അഭ്യസിപ്പിക്കുന്നതിനായി കേരള കലാമണ്ഡലം എന്ന പാഠശാല ഉദ്ഘാടനം ചെയ്തത്. കേരളീയ കലാരൂപങ്ങള്‍ ഔപചാരികമായി പഠിക്കുവാനും പരിശീലിപ്പിക്കുനുമുള്ള കേന്ദ്രമെന്നതായിരുന്നു ലക്ഷ്യം. 1972 ലാണ്ഇന്നു നില്‍ക്കുന്ന സ്ഥലത്തേക്ക് കലാമണ്ഡലം മാറിയത്. തൊണ്ണൂറു വയസെത്തി നില്‍ക്കുമ്പോള്‍ കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.
2007 ലായിരുന്നു കലാമണ്ഡലം സര്‍വ്വകലാശാല ആയത്. ഗുരുകുലസമ്പ്രദായത്തിലുള്ള പഠന ക്രമം നിലനിര്‍ത്തുന്ന കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല എട്ടാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം, ഗവേഷണ പഠനം എന്നിവയ്ക്കും സൗകര്യം ഒരുക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ കലാമണ്ഡലത്തിലെ കളരികള്‍ മിക്കതും നിശ്ചലമാണ്. നവതിയിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഒരു വര്‍ഷം നീണ്ട വിവിധ പരിപാടികളാണ് കലാമണ്ഡലം സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....