News Beyond Headlines

30 Friday
September

വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ കെ.കെ. ശൈലജയും

പ്രശസ്ത മാഗസിനായ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ ഇടം പിടിച്ച് കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഈ മാസം അവസാനം വിജയിയെ പ്രഖ്യാപിക്കും. നിപ്പ, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ നേതൃപാടവം, ആരോഗ്യ സംവിധാനങ്ങളെ വിദഗ്ധമായി നയിച്ച പെണ്‍കരുത്ത് ഈ നിലയ്ക്കാണ് ആരോഗ്യ മന്ത്രി വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ പട്ടികയിലിടം പിടിച്ചത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന തലക്കെട്ടോടെ മന്ത്രിയുടെ ചിത്രം മാഗസിന്റെ കവര്‍ ചിത്രമാക്കുകയും ചെയ്തിട്ടുണ്ട്. കെ കെ ശൈലജയുടെ പ്രത്യേക അഭിമുഖവും മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭയമായിരുന്നില്ല മറിച്ച് പ്രതിസന്ധിയില്‍ ഇടപെടുന്നത് ആവേശകരമായിരുന്നുവെന്നാണ് മഹാമാരികളെ അതിജീവിച്ചതിനെക്കുറിച്ച് മന്ത്രി പറഞ്ഞത്. വോഗിന്റെ വോഗ് വാരിയേഴ്സ് പട്ടികയിലും കെ കെ ശൈലജ നേരത്തെ ഉള്‍പ്പെട്ടിരുന്നു. സാമ്പത്തിക വിദഗ്ദ ഗീതാ ഗോപിനാഥ്, ഇന്ത്യന്‍ വനിത ഹോക്കി ടീം എന്നിവരും പട്ടികയിലിടം നേടിയിട്ടുണ്ട്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ദേശീയ അന്തര്‍ ദേശീയ അംഗീകാരങ്ങള്‍ നേരത്തേയും മന്ത്രിയെ തേടിയെത്തിയിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ഒളിവിലായിരുന്ന പീഡനകേസ് പ്രതി പിടിയിൽ

ഒരു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലൈംഗിക പീഡനകേസ് പ്രതി അറസ്റ്റിലായി. മൈലച്ചൽ ഗയ നിവാസിൽ വിനീഷ് നാരായണനാണ് അറസ്റ്റിലായത്. മാറനല്ലൂർ  more...

രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ഇന്ന് ചുമതലയേൽക്കും

രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ (റിട്ട) ഇന്ന് ചുമതല ഏൽക്കും. ഹെലികോപ്റ്റർ  more...

മണിച്ചൻ്റെ മോചനം സുപ്രിം കോടതി ഇന്ന് പരിഗണിക്കും

മണിച്ചന്റെ മോചന വിഷയം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്റെ മോചന കാര്യത്തിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന  more...

വയനാട് കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരു മരണം

വയനാട് മീനങ്ങാടിയിൽ കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വരദൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ദേശീയപാതയിൽ ചില്ലിങ്ങ്  more...

ഹോട്ടൽ മുറിയിൽ മോഡൽ ആത്മഹത്യ ചെയ്ത നിലയിൽ

മുംബൈ അന്ധേരി ഏരിയയിലെ ഹോട്ടൽ മുറിയിൽ 30 കാരിയായ മോഡൽ ആത്മഹത്യ ചെയ്തു. ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  more...

HK Special


ചീറിപ്പായാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് .....

റോഡ് പരിശോധിക്കാൻ ഐഎഎസ് ഉദ്യോ​ഗസ്ഥരും,എല്ലാ മാസവും റിപ്പോർട്ട് നൽകണം-മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : 45 ദിവസത്തിൽ ഒരിക്കൽ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി .....

ജനശതാബ്ദി മോഡലിൽ കെഎസ്ആർടിസി, രണ്ടിടത്ത് മാത്രം സ്റ്റോപ്പ്; കണ്ടക്ടർ ഇല്ല

തിരുവനന്തപുരം ∙ തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ .....

‘മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തി’;ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി .....

എ.കെ.ജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ .....