ചരിത്ര പ്രസിദ്ധമായ ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി സംരക്ഷിക്കപ്പെടണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ദേശീയപാത വികസനത്തിന്റെ പേരില്‍ അതിപുരാതനവും നൂറ്റാണ്ടുകള്‍ പഴക്കമുളള ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടതുമായ ഈ ദേവാലയം പൊളിക്കുവാനുളള ശ്രമം ഖേദകരമാണ്. നാടിന്റെ പൊതുവികസന ആവശ്യങ്ങള്‍ക്കായി സഭാവക സ്ഥലങ്ങള്‍ വിട്ടുനല്‍കുന്നതിന് സഭ ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. ചരിത്ര പ്രാധാന്യമുളളതും സമുദായ സൗഹാര്‍ദ്ദത്തിന്റെ പ്രതീകവും സംരക്ഷിത മന്ദിരമെന്ന നിലയിലും, മലങ്കര സഭാ തലവനായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസിയോസിന്റെ കബറിടം സ്ഥിതി ചെയ്യുന്നതുമായ ഈ പളളി കേരള ചരിത്രത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അവിഭാജ്യഘടകമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതാണ്. മുന്‍ നിശ്ചയിച്ചിരുന്ന പാതയുടെ അലൈന്‍മെന്റ് മാറ്റി പകരം പളളിയെ ഇല്ലാതാക്കാന്‍ നടന്നുവരുന്ന നടപടികള്‍ ദുരുദ്ദേശ്യപരമാണ്. ചേപ്പാട് ദേവാലയത്തിന് നാശനഷ്ടം ഉണ്ടാകാത്ത തരത്തില്‍ തയ്യാറാക്കിയിരുന്നതും അന്തിമമായി അംഗീകരിക്കപ്പെട്ടിരുന്നതുമായ അലൈന്‍മെന്റ് പ്ലാന്‍ അശാസ്ത്രിയമായും അകാരണമായും പെട്ടന്നു മാറിയതിലുളള സഭയുടെ ഉല്‍കണ്ഠ കാതാലിക്കാ ബാവാ മുഖ്യമന്ത്രിയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും പരിശുദ്ധ ബാവ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....