ഉത്തരേന്ത്യയില്‍ കര്‍ഷകപ്രക്ഷോഭങ്ങളുമായി ഇടതു കക്ഷികള്‍ നടത്തിയ ഇടപെടീലുകള്‍ പാര്‍ട്ടികള്‍ീ്കും അവര്‍ നില്ക്കുന്ന മുന്നണികള്‍ക്കും കൂടുതല്‍ കരുത്തായി മാറുന്നു എന്നാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
മികച്ച നേതൃത്വമില്ലാതെ വലയുന്ന കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് ഇന്ത്യയിലെ മഹാസഖ്യത്തിന്റെ ചുതമല ഒന്നാം യു പി എ കാലത്തെന്നപോലെ വീണ്ടും ഇടതു നേതാക്കളിലേക്ക് എത്താനും ഇത് ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
മത്സരിച്ച 29 സീറ്റില്‍ 17 ലും മുന്നേറി ബിഹാറില്‍ ഇടതുപക്ഷം നടത്തിയത് അത്യുജ്വല മുന്നേറ്റം. മഹാസഖ്യം തെരഞ്ഞെടുപ്പില്‍ പിന്നോക്കം പോയപ്പോഴും വോട്ടര്‍മാര്‍ ഇടതുപക്ഷത്തില്‍ വിശ്വാസമര്‍പ്പിച്ചത് ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്താം. മത്സരിച്ച 19ല്‍ 12 ല്‍ സിപിഐ എംഎല് കുതിച്ചപ്പോള്‍ നാല് സീറ്റില്‍ രണ്ടിലും സിപിഐ എം വിജയിച്ചു. ആറ് സീറ്റില്‍ മത്സരിച്ച സിപിഐക്കും മൂന്ന് സീറ്റില്‍ ജയിക്കാനായി. ബിഹാറിലെ ബെഗുസരായിലെ ഏഴ് മണ്ഡലത്തില്‍ നാലിലും ഇടതുപക്ഷം കൊടിപാറിച്ചു.
കോണ്‍ഗ്രസിന് മത്സരിച്ച 70ല്‍ 20 ഇടത്തുമാത്രം ജയിക്കാനായപ്പോഴാണ് ഇടതുപക്ഷം 29 ല്‍ 17 ഉം സ്വന്തമാക്കിയത്. എഴുപത് സീറ്റ് വേണമെന്ന കോണ്‍ഗ്രസിന്റെ പിടിവാശിയാണ് ഇടതുപക്ഷ പാര്‍ടികളുടെ സീറ്റുവിഹിതം 29ല്‍ ഒതുക്കിയത്. ബീഹാറിലെ തങ്ങളുടെ പാര്‍ട്ടികളുടെ വേരോട്ടത്തിന് അനുസരിച്ച് കുറഞ്ഞത് 40 സീറ്റില്‍ എങ്കിലും മത്സരിക്കണമെന്ന ആവശ്യം ഇടതുപക്ഷത്തിനുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ പിടിവാശിക്ക് വഴങ്ങാതെ കൂടുതല്‍ സീറ്റുകള്‍ ഇടതുപക്ഷത്തിന് നല്കിയിരുന്നെങ്കില് ഒരുപക്ഷേ തെരഞ്ഞെടുപ്പ് ചിത്രംതന്നെ മാറിയേനെയെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
ബിഹാറില്‍ കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി അഞ്ച് ശതമാനത്തിനടുത്ത് മാത്രമാണ് ഇടതുപക്ഷത്തിന് ലഭിക്കുന്ന വോട്ടുവിഹിതം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രധാന പാര്ടികളൊന്നുമായി സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ സിപിഐ എംഎല്ലിനുമാത്രം മൂന്ന് സീറ്റില്‍ ജയിക്കാനായി. സിപിഐ എമ്മിനും സിപിഐക്കും പ്രാതിനിധ്യമുണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് നിറംമങ്ങി അവിടെ നിന്നാണ് ഈ തിരിച്ചുവരവ്. തങ്ങളുടെ സ്ഥിരമായ ശക്തി കേന്ദ്രങ്ങളില്‍ മാത്രമാണ് ഇടതു പാര്ട്ടികീള്്ക് സീറ്റ് നല്‍കിയത്. അതിനാല്‍ വിജയത്തിന്റെ അവകാശം മറ്റാര്‍ക്കും ലഭിക്കുകയുമില്ല.
രണ്ട് മുന്നണി തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമെന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് മാറിയതോടെ ബിഹാറിലെ ഇടതുപക്ഷപ്രവര്‍ത്തകര്‍ സജീവമായി പ്രചാരണരംഗത്തേക്ക് കടന്നുവന്നു. ചെറുപ്പക്കാരായ സ്ഥാനാര്‍ഥികളെ ഇടതുപക്ഷം കൂടുതലായി അണിനിരത്തിയതും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകി. വരും ദിവസങ്ങളില്‍ ഡല്‍ഹി രാഷ്ട്രീയം ഇടതുകേന്ദ്രീകൃമാകുന്നതിന്റെ സൂചനകൂടിയാണ് ബീഹാര്‍ നല്‍കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....