ഭര്‍തൃമാതാവിനെതിരെ ജാമ്യമില്ലാകേസ്
പ്രണയിച്ച് വിവാഹിതയായ യുവതി മാനസികപീഡനം താങ്ങാനാകാതെ സ്വയം തീകൊളുത്തി. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണവും സംഭവിച്ചു. കാസര്‍ഗോഡ് ഉദുമ മേല്‍ബാര കോളനിയിലെ സുജിത്കുമാറിന്റെ ഭാര്യ ബി.കെ ശ്രീജ(20)യാണ് ബുധനാഴ്ച വൈകിട്ട് മരിച്ചത്. ഇതേ തുടര്‍ന്ന് സുജിത്കുമാറിന്റെ അമ്മ സരോജിനിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് ആത്മഹത്യാപ്രേരണക്ക് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഭര്‍തൃവീട്ടില്‍ വെച്ച് ശ്രീജ പെയിന്റിന് ഉപയോഗിക്കുന്ന ടിന്നര്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. 70 ശതമാനം പൊള്ളലേറ്റ ശ്രീജ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കാസര്‍ഗോഡ് മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മെഡിക്കല്‍ കോളേജിലെത്തി മരണമൊഴി രേഖപ്പെടുത്തിയിരുന്നു. കാറഡുക്ക മാളങ്കൈ അറളടുക്കയിലെ മഞ്ജുനാഥന്റെയും ശോഭനയുടെയും മകളായ ശ്രീജ സുജിത് കുമാറുമായി പ്രണയത്തിലാകുകയും 2019 ഒക്ടോബര്‍ 23ന് വിവാഹിതരാകുകയുമായിരുന്നു. വീട്ടില്‍വച്ച് ഭര്‍ത്താവിന്റെ അമ്മയില്‍ നിന്ന് ശ്രീജക്ക് നിരന്തരമായി ഉപദ്രവമേല്‍ക്കേണ്ടിവന്നതായി മേല്‍പറമ്പ് സി.ഐ ബെന്നിലാലു പറഞ്ഞു. പീഡനം അസഹ്യമായതോടെയാണ് യുവതി സ്വയം തീകൊളുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സരോജനിക്കെതിരെ ആദ്യം ഗാര്‍ഹിക പീഡനത്തിനാണ് കേസെടുത്തിരുന്നത്. മരണം സംഭവിച്ചതോടെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത്. ശ്രീജയുടെ സഹോദരങ്ങള്‍: മേഘ, ആകാശ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....