കോണ്‍ഗ്രസ് നേതൃത്വം അര്‍ഹതയ്ക്ക് അംഗീകാരം നല്‍കിയില്ലങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് വഴി പിരിയാന്‍ ഒരുങ്ങുകയാണ് യുവജന നേതാക്കള്‍. യൂത്ത് കോണ്‍ഗ്രസിലും , കോണ്‍ഗ്രസിലും ഒരു സ്ഥാനവും കിട്ടാതെ കാലങ്ങളായി തുടരുന്ന നേതാക്കളാണ് തങ്ങളുടെ നിലപാട് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
സ്വര്‍ണകടത്ത് കേസ് ഇതു മുന്നണിയെ തകര്‍ക്കും എന്ന മനക്കോട്ടയില്‍ എളുപ്പം ജയിക്കാം എന്നു കണക്കുകൂട്ടി പല മുതിര്‍ന്ന നേതാക്കളും നിയമസഭയിലേക്ക് മത്‌സരിക്കാന്‍ ഒരുങ്ങുന്നതാണ് ഈ നിലപാടിന് കാരണം.
വടക്കന്‍ കേരളത്തില്‍ ലീഗിന് അമിത പ്രാധാന്യം നല്‍കുന്നതും, മധ്യ കേരളത്തില്‍ ആളില്ലാത്ത ജോസഫ് വിഭാഗത്തിനെ അനാവശ്യമായി ഉയത്തിക്കാണിക്കുന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ജോസ് കെ മാണി യു ഡി എഫ് വിട്ടതിനെ തുടര്‍ന്ന് ഒഴിവു വന്ന നിയമസഭാ സീറ്റുകള്‍ക്ക് വേണ്ടി കാലങ്ങളായി രഗത്തുള്ള നേതാക്കള്‍ തന്നെ വീണ്ടും വന്നിരിക്കുന്നതും യുവജന നേതാക്കളുടെ വിയോജിപ്പിന് കാരണമായി.
യുത്ത് നേതാക്കള്‍ പരസ്യമായി പത്രസമ്മേളനങ്ങളിലേക്ക് വരും എന്ന ഭീഷണി വന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പില്‍ മികച്ച യുവജന പ്രാതിനിധ്യം എന്ന ആവശ്യം ഉന്നയിച്ച് ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ടത്. ഒരോ ജില്ലകളിലും ഇവരെ പരിഗണിക്കണം എന്ന നിലയില്‍ പട്ടിക തയാറാക്കി നല്‍കുകയാണ് യൂത്ത് കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ നിന്ന് സി പി എമ്മിലേക്കും ബി ജെ പി യിലേക്കുമുള്ള കൊഴിഞ്ഞു പോക്ക് എങ്ങനെയും ചെറുക്കുകയാണ് നേതാക്കളുടെ ലക്ഷ്യം.
കോന്നി, വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയം യുഡിഎഫിനു നല്‍കിയ വന്‍തിരിച്ചടി യുവാക്കളുടെ സംഘം ഉന്നത നേതൃത്വത്തിനു മുന്നില്‍ കാട്ടുന്നു. രണ്ടു ചെറുപ്പക്കാരെ നിര്‍ത്തി യുഡിഎഫിന്റെ രണ്ടു സിറ്റിങ് സീറ്റുകളും പിടിച്ചെടുത്തതു വഴി ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയിലൂടെ നഷ്ടമായ മേല്‍ക്കൈ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു യുവജന നേതാവ് ഏതു നിമിഷവും പാര്‍ട്ടി വിടാവുന്ന സ്ഥിതിയാണ്. അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പി ആര്‍ ഏജന്‍സി വഴി ബി ജെ പി നേതാക്കാള്‍ ദേശീയ തലത്തിലേക്കുള്ള ക്ഷണം വച്ചിട്ടുണ്ട്.
എന്നാല്‍ ഇതിനോട് അനുകൂലമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ അതേ സമയം ഇടതുപക്ഷത്തേക്ക് അടുക്കുന്നതിനോട് അനുകൂലമായ നിലപാട് ര്‍ണ്ടായതയാും സൂചനകള്‍ വന്നുകഴിഞ്ഞു. ഇതിനിടയില്‍ ഒരു എം പി തന്നെ ഇടതു കേന്ദ്രങ്ങളുമായി ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യകള്‍ തേടുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....