News Beyond Headlines

28 Tuesday
April

നടപടിയിലേക്ക് കേന്ദ്രനേതൃത്വം സ്ഥാനം പോകാതിരിക്കാന്‍ സുരേന്ദ്രന്‍

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സജീവമായ സമയത്ത് സ്വന്തം കസേര സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി സംസഥാന പ്രസിഡന്റ് . എല്ലാവരെ ഒന്നിച്ചു കൊണ്ടുപോകാനിയ കേന്ദ്രനേതൃത്വം നല്‍കിയ അന്ത്യശാസനമനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് സുരേന്ദ്രന് വിനയായിരിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ഭാരവാഹികളുടെ യോഗം 25 നേതാക്കള്‍ ബഹിഷ്‌കരിച്ചു. മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍, ശോഭ സുരേന്ദ്രന്‍, സി കെ പത്മനാഭന്‍, എ എന്‍ രാധാകൃഷ്ണന്‍, പി എം വേലായുധന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.പങ്കെടുത്തവരില്‍ ചിലവര്‍ തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കുയകും ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പും കൂടി മുന്നില്‍ കണ്ടാണ് യോഗം വിളിച്ചത്. 60 പേര്‍ പങ്കെടുക്കേണ്ടിയിരുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ 35 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഭാരവാഹി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തില്ലെന്നത് ഏറെ ഗൗരവത്തോടെ കാണുന്ന കേന്ദ്ര നേതൃത്വം കേരളത്തിലെ പ്രശ്‌നം എത്രത്തോളം രൂക്ഷമാണെന്നും വിലയിരുത്തിയിട്ടുണ്ട്. ഭൂരിഭാഗം നേതാക്കളും യോഗത്തില്‍ നിന്നും വിട്ടുനിന്നത് കെ സുരേന്ദ്രനെ വലിയ തോതില്‍ പ്രതിരോധത്തിലാക്കും.

വിഭാഗീയത രൂക്ഷമായതോടെ കെ സുരേന്ദ്രനെ ദേശീയനേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയത്.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയില്‍ എല്ലാവരും സജീവമാകണമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുമെന്നുമായിരുന്നു സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ യോഗത്തില്‍ പോലും അവര്‍ പങ്കെടുത്തില്ല എന്നത് വലിയ തിരിച്ചടി ആയിരിക്കുകയാണ്.

പാര്‍ട്ടിയില്‍ അവതരിപ്പിച്ച വിഷയത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകാതെ ഇത്തരം പരിപാടികളിലൊന്നും പങ്കെടുക്കേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് പാര്‍ട്ടിയിലെ അസംതൃപ്തര്‍.

തിരഞ്ഞെടുപ്പ് മുന്നോടിയായി ഐക്യം ഉറപ്പുവരുത്തണമെന്നാണ് കെ സുരേന്ദ്രന് കേന്ദ്രനേതൃത്വം നല്‍കിയിട്ടുള്ള അന്ത്യശാസനം. ഇല്ലങ്കില്‍ വലിയൊരു അഴിച്ചുപണി കേരള ബി ജെ പി യില്‍ ഉണ്ടാകും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....