ഉദ്യോഗസ്ഥതലത്തിലും, രാഷ്ട്രീയതലത്തിലും അഴിമതി ഏറ്റവും കുറഞ്ഞ ഭരണ കാലമാണ് പിണറായി സര്‍ക്കാരിന്റെ ഭരണ കാലം. ചില ആരോപണത്തിന്റെ പുകമറ കഴിഞ്ഞ നൂറുദിവസമായി പ്രതിപക്ഷം ഉന്നയിക്കുന്നുണ്ടെങ്കലും അതില്‍ ഒന്നും പോലും സര്‍ക്കാര്‍ തലത്തിലെ അഴിമതിയല്ല.
ലൈഫിലും , സ്വര്‍ണ്ണകടത്തിലും ഇടപെടീല്‍ എന്ന തെളിയിക്കപ്പെടാത്ത ആരോപണം ജനങ്ങള അത്രകണ്ട് സ്വാധീനിച്ചിട്ടില്ല. നികുതി ഒത്തുതീര്‍പ്പാക്കല്‍, കരാര്‍ ഉറപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥലം മാറ്റം, കാര്യം സാധിക്കല്‍ തുടങ്ങി കാലങ്ങളായി ഐ എ എസ് തലത്തില്‍ നടത്തിരുന്ന എല്ലാ ഇടപാടുകളും കഴിഞ്ഞ നാലരവര്‍ഷമായി നിലച്ചിരിക്കുകയാണ്.
ഏതു സര്‍ക്കാര്‍ വന്നാലും സെക്രട്ടറിയേറ്റ് പരിസരച്ച് ചുറ്റിക്കറങ്ങിയിരുന്ന ഉപജാപക സംഘം ഇപ്പോള്‍ അവിടെ ഇല്ല. കോട്ടയം, കൊല്ലം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയിരുന്ന ഈ പണിയില്ല പണക്കാരുടെ പടയും ഐ എ എസ് ഉന്നതന്‍മാരും ഒന്നിച്ചാണ് പിണറായി സര്‍ക്കാരിനെതിരെ ഇപ്പോള്‍ പടപ്പുറപ്പാട്.
ഇതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസത്തെ വിജിലന്‍സ് റിപ്പോര്‍ട്ട്, ഭരണരംഗത്ത് ഇല്ലാത്ത ചിലരുമായി
ഐഎഎസ് ഉദ്യോഗസ്ഥര്‍ അടുപ്പം വയ്ക്കുന്നു എന്നും സര്‍ക്കാര്‍ രഹസ്യങ്ങള്‍ പുറത്തു പോകുന്നുവെന്നുമാണ് റിപ്പോര്‍ട്ട് പറഞ്ഞത്. സര്‍ക്കാര്‍ തീരുമാനങ്ങളിലെ ചറിയ വീഴ്ച്ചകള്‍ പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുന്നത് ഐഎഎസ് ഉദ്യോഗസ്ഥരും റിട്ടയര്‍ ചെയ്ത മുതിര്‍ന്ന ഉദ്യോഗസ്ഥനുമായുള്ള അടുപ്പമൂലമാണന്ന് സൂചനയും ഇവര്‍ തമ്മിലുള്ള ബന്ധത്തെ തുടര്‍ന്നാണ് പലലതും ചോരുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
വഴുതക്കാട്ടെ ഫ്ളാറ്റില്‍ ഐഎഎസുകാര്‍ ഒത്തുചേരുന്നുണ്ടെന്നും ഈ സംഗമത്തിലാണു സര്‍ക്കാര്‍ ഫയലുകളിലെ രഹസ്യങ്ങള്‍ പോലും ചോര്‍ന്നതെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണു സംഗമത്തില്‍ മുന്‍തൂക്കം. ഐഎഎസ് ഉദ്യോഗസ്ഥരും ചില നേതാക്കളുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി യാണ് ് റിപ്പോര്‍ട്ട് എന്നാണ് സൂചനകള്‍.
പല ഉദ്യോഗസ്ഥരുംഭീതിയോടെയാണ് ഈ റിപ്പോര്‍ട്ടിനെ കാണുന്നതും. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ട്. ഈ പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇവര്‍ പെരുമാറുന്നത്. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഐഎഎസുകാരുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യും വിധമാണ് എന്നാണ് മിക്ക ഉദ്യോഗസ്ഥരും കരുതുന്നത്. അതുകൊണ്ട് തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുരിച്ച് നടപടികളിലേക്ക് നീങ്ങിയാല്‍ തങ്ങള്‍ക്ക് വിനയാകുമെന്നും ഇവര്‍ സയക്കുന്നു.
അതിനാല്‍ സര്‍ക്കാരിനെ തകര്‍ത്ത് പുതിയ കൂട്ടര്‍ക്ക് വഴിയൊരുക്കയാണ് ഇവര്‍. അതില്‍ രണ്ട് വിഭാഗമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ യു ഡി എഫ് അല്ലങ്കില്‍ എല്‍ ഡി എന്നതായിരുന്നു കേരളത്തിലെ സിവില്‍ സര്‍വീസുകാടെ ഗ്രൂപ്പ് എന്നാല്‍ ഇപ്പോള്‍ വളരെ ശക്തമായ മൂന്നാം ചേരി ഉണ്ടായിരിക്കുകയാണ്. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് ഇവര്‍ക്ക്.
അന്യസംസ്ഥാനക്കാരയ മുതിര്‍ന്ന ഉദ്യോഗസ്ഥാണ് ഇതിന്റെ മുന്‍നിരയില്‍. സര്‍ക്കാരിന്റെ വിവാദത്തിലാക്കി പൂര്‍ണമായി അടച്ച അന്വേഷണമാണ് സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ പ്രശ്നങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയത്. ഇതില്‍ ഉദ്യോഗസ്ഥര്‍ ബിജെപിക്കാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന സംശയം ഇപ്പോള്‍ ഉണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....