News Beyond Headlines

29 Monday
December

ജനകീയപ്രതിരോധത്തിന് യുകെ – സമീക്ഷ യുടെ ഐക്യദാർഢ്യം

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഏതാണ്ട് മുഴുവൻ നടപ്പാക്കി കേരളത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിക്കുന്ന പിണറായി വിജയൻ സർക്കാരിനെ തകർക്കാൻ കേന്ദ്ര സർക്കാർ അന്വേഷണഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഗൂഢനീക്കങ്ങളിൽ സമീക്ഷ യുകെ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഈ നീക്കങ്ങൾക്കെതിരെ ഇരുപത്തഞ്ചു ലക്ഷം ജനങ്ങളാണ് എൽഡിഎഫിന്റെ നേത്രത്വത്തിൽ ജനകീയപ്രതിരോധത്തിൽ അണിനിരക്കുന്നത്. ഈ ജനകീയപ്രതിരോധത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുകെ യുടെ വിവിധ ഭാഗങ്ങളിൽ ഇടത്‌പക്ഷ കലാസാംസ്കാരികസംഘടനയായ  സമീക്ഷയുകെ യുടെ  പ്രവർത്തകർ പ്ലക്കാർഡുൾ ഏന്തി അണിചേർന്നു. ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കാരണം വീടുകൾ ആണ് പ്രവാസിമലയാളികൾ സമരവേദിയാക്കിയത് . 

ഇന്നുവരെ കാണാത്ത വികസനമുന്നേറ്റമാണ് കഴിഞ്ഞ നാലരവർഷമായി കേരളത്തിൽ ഇടതുപക്ഷജനാധിപത്യ സർക്കാരിന്റെ നേത്രത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ചുനൽകിയും , സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ , സർക്കാർ ആശുപത്രികൾ തുടങ്ങിയവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയും അവശവിഭാഗങ്ങൾക്കുള്ള പെൻഷൻ മുടങ്ങാതെ വീടുകളിൽ എത്തിച്ചും കോവിഡ് കാലത്തു എല്ലാ വീടുകളിലും സൗജന്യമായി ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു ആരും പട്ടിണി കിടക്കില്ല എന്ന് ഉറപ്പു വരുത്തിയ , ലോകത്തിനാകമാനം മാതൃകയായ സർക്കാരാണ് കേരളത്തിലേത്.

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരളം കാഴ്ചവെക്കുന്ന ഇടതുപക്ഷ ബദൽ വികസനമാതൃക കേന്ദ്രത്തിലുള്ള മോദി സർക്കാരിനെയും അതിനു നേത്രത്വം നൽകുന്ന സംഘപരിവാർ ശക്തികളെയും അവരെ ഭരണത്തിലേറാൻ സഹായിച്ച  അദാനി അംബാനി തുടങ്ങിയ കുത്തകമുതലാളിമാരെയും വിളറിപിടിപ്പിച്ചിട്ടുണ്ട്. 

ഈ സർക്കാരിനെ അട്ടിമറിക്കാനാണ് വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംഘ്പരിവാർശക്തികൾ നടത്തുന്നത്. അധികാരക്കൊതി മൂലം തങ്ങളുടെ കേന്ദ്രനേത്രത്വത്തിന്റെ നയത്തിന് വിരുദ്ധമായി കേരളത്തിലെ കോൺഗ്രസ് നേത്രത്വവും ബിജെപിയുടെ ഈ ശ്രമങ്ങളെ പിന്തുണക്കുകയാണ്. 

കേരളത്തിലെ മുഴുവൻ ജനാധിപത്യവിശ്വാസികളും യുഡിഫ് ബിജെപി കൂട്ടുകെട്ടിന്റെ ഈ കുത്സിത ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും കേരളത്തിന്റെ അഭിമാനവും ആശ്വാസവുമായ ഇടതുപക്ഷ സർക്കാരിനെ പിന്തുണക്കാനുള്ള LDF ജനകീയപ്രതിരോധത്തിൽ അണിചേരണമെന്നും സമീക്ഷ യുകെ കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.
വാർത്ത; ബിജു ഗോപിനാഥ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....