ഒരു ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ നേതൃത്വത്തിനെതിരെ കലാപം ശക്തം. കോണ്‍ഗ്രസിന്റെ ഗ്‌ളാമര്‍ മുഖങ്ങളില്‍ ഒന്നായ ഒരു എം പി ആ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്.
ബിജെപി പാളയത്തിലേക്ക് പോകാന്‍ മനസില്ലാത്ത സമാന മനസ്‌കരരുമായുള്ള ചര്‍ച്ചകള്‍ തുടുകയാണന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഇതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നിടിച്ചു കൊണ്ട് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. കോണ്‍ഗ്രസിനുള്ളിലെ സംഘടനാ മിഷിണറി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയാണ് അദ്ദേഹം ഉന്നയിച്ചത്. ബിഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് കപില്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബലിന്റെ അദ്ദേഹം സംഘടനയുടെ വീഴ്ച്ചകള്‍ തുറന്നു പറഞ്ഞത്.
ബിഹാറില്‍ ആര്‍ജെഡിയെയാണ് ബദലായി കണ്ടത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എല്ലാ സീറ്റുകളിലും ഞങ്ങള്‍ തോറ്റു. അവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ഞങ്ങള്‍ക്കായിരുന്നില്ല. ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ രണ്ടു ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്. കനത്ത തോല്‍വിയുടെ പശ്ചാത്തലത്തിലും എന്റെ സഹപ്രവര്‍ത്തകനായ പ്രവര്‍ത്തക സമിതിയിലെ അംഗമായ ഒരാളുടെ പ്രസ്താവന കേട്ടു, കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തുമെന്ന്' കപില്‍ സിബല്‍ പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷം ആത്മ പരിശോധന നടത്തിയില്ലെങ്കില്‍ ഇപ്പോള്‍ ആത്മപരിശോധന നടത്തുമെന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. സംഘടനാപരമായി കോണ്‍ഗ്രസിന് എന്താണ് കുഴപ്പമെന്ന് നമുക്കറിയാം. എന്താണ് തെറ്റെന്ന് ഞങ്ങള്‍ക്കറിയാം. എല്ലാത്തിനും ഉത്തരം ഞങ്ങളുടെ പക്കലുണ്ടെന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ തയ്യാറല്ലെന്നതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉത്തരങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഗ്രാഫ് താഴുന്നത് തുടരും.
22 നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തയച്ചതിന് ശേഷം യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.'ഇതുവരെ ഒരു ആശയവിനിമയവും നടന്നില്ല. നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലിനുള്ള ശ്രമവും ഉണ്ടായില്ല. എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു ഫോറവും ഇല്ലാത്തതിനാല്‍ അവ പരസ്യമായി പ്രകടിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഞാനൊരു കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തകര്‍ച്ചയിലാണെന്ന് ആദ്യം തിരിച്ചറിയേണ്ടത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. പോരായ്മകള്‍ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പോലും വേണ്ട ഫലത്തിലേക്കെത്തില്ല. നാമനിര്‍ദ്ദേശം ചെയ്യുന്ന സംസ്‌കാരം എടുത്തുകളയണം. നാമനിര്‍ദ്ദേശം ചെയ്യുന്ന രീതിയും തിരഞ്ഞെടുപ്പില്‍ വേണ്ട ഫലം നല്‍കില്ല. തങ്ങള്‍ ചിലര്‍ ഇക്കാര്യങ്ങള്‍ എഴുതി. എന്നാല്‍ അത് ഉള്‍ക്കൊള്ളുന്നതിന് പകരം പിന്തിരിപ്പിക്കാനണ് ശ്രമിച്ചത്. ഫലം എന്താണെന്ന് എല്ലാവര്‍ക്കും കാണാനാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള വഴിയിലായിരിക്കും തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
'നാമെല്ലാവരും പ്രത്യയശാസ്ത്രപരമായി കോണ്‍ഗ്രസിനോട് പ്രതിജ്ഞാബദ്ധരാണ്. മറ്റുള്ളവരെപ്പോലെ ഞങ്ങള്‍ നല്ല കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസുകാരെന്ന നിലയില്‍ ഞങ്ങളുടെ യോഗ്യതകളെ സംശയിക്കാനാവില്ല. മറ്റുള്ളവരുടെ യോഗ്യതകളെ ഞങ്ങള്‍ സംശയിക്കുന്നില്ല. ഞങ്ങള്‍ പറയുന്നത് ഓരോ സംഘടനയിലും ആശയവിനിമയം ആവശ്യമാണ് എന്നതാണ്. പ്രശ്നം എന്താണെന്ന് ഗൗരവമായി തിരിച്ചറിയാത്ത സാഹചര്യത്തില്‍, ഒരു പരിഹാരവും കൊണ്ടുവരാന്‍ കഴിയില്ല' കപില്‍ സിബല്‍ ആ അഭിമുഖത്തില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....