സിബിഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി.ജയരാജന്‍. യജമാനനെ കാണുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവര്‍ക്ക് മുന്നില്‍ കുരക്കുകയുമാണ് ചെയ്യുന്നത്. കിഫ്ബിയുടെ പണം വാങ്ങിയാണ് പ്രതിപക്ഷ നേതാവ് സ്വന്തം മണ്ഡലത്തില്‍ സ്‌കൂള്‍ നിര്‍മിച്ചത്. എന്നിട്ടാണ് രമേശ് ചെന്നിത്തല കിഫ്ബി അഴിമതിയാണെന്ന് പറയുന്നതെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ സിറ്റിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ എല്‍ഡിഎഫിന്റെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി.ജയരാജന്‍.
സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ ഘോഷയാത്രയായി എത്തിയ അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നതാണെന്നു എ.വിജയരാഘവന്‍ പറഞ്ഞു. സിബിഐ, ഇഡി ഉള്‍പ്പെടെ സംസ്ഥാനത്ത് അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എല്‍ഡിഎഫ് പ്രതിഷേധത്തില്‍ ഉയര്‍ന്നത്. സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകര്‍ക്കാനാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമമെന്നും യുഡിഎഫും ഇതിനു ഒത്താശ ചെയ്യുകയാണെന്നും എ.വിജയരാഘവന്‍ ആരോപിച്ചു. ഇഡിക്കും സിബിഐക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് എം.വി.ജയരാജന്റെ ഭാഗത്തുനിന്നുണ്ടായത്.
സംസ്ഥാനസര്‍ക്കാരിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്താനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശിച്ചു. സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ലൈഫ് പദ്ധതിയുണ്ടാക്കിയതെന്നായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം. മലപ്പുറത്ത് എം.വി. ശ്രേയാംസ് കുമാറും തിരുവല്ലയില്‍ മാത്യു ടി.തോമസും പ്രതിഷേധ സമരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....