മസാല ബോണ്ടിനെതിരെ പയറ്റി പരാജയപ്പെട്ട ആരോപണം വീണ്ടും ഉന്നയിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. ബോണ്ടിന് ഉയര്‍ന്ന പലിശയെന്നാണ് കുഴല്‍നാടന്റെ ആക്ഷേപം.
ആഭ്യന്തര വിപണിയില്‍നിന്ന് കിഫ്ബിയേക്കാള്‍ വളരെ ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ്ങുള്ള ഏജന്‍സികള്‍ വായ്പയെടുത്തത് കുറഞ്ഞത് 9.87 ശതമാനത്തിനാണ്. അതും 100ല്‍ താഴെ കോടിയുടെ ചെറിയ ബോണ്ടുകള്‍.
മികച്ച ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ ക്രിസില്‍ ആഭ്യന്തരവിപണിയില്‍ എ പ്ലസ് റേറ്റിങ് നല്‍കിയ ആന്ധ്ര സര്‍ക്കാരിന്റെ ക്യാപ്പിറ്റല്‍ റീജ്യണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി ആഭ്യന്തര ബോണ്ടുകള്‍ ധനംസമാഹരിച്ചത് 10.34 ശതമാനത്തിനാണ്. 2000 കോടി സമാഹരിച്ചു.ഇതിന്റെ പലിശ മൂന്നുമാസത്തിലാണ് നല്‍കേണ്ടത്. മുടങ്ങിയാല്‍ നിരക്ക് കൂടും.
വന്‍കിട പൊതുമേഖലാ ബാങ്കുകളും വിപണിയില്‍നിന്ന് ധനസമാഹരണം നടത്തുന്നു. സെന്‍ട്രല്‍ ബാങ്ക് ബോണ്ടിന് 11.75 ശതമാനം പലിശ നല്‍കണം. ഐഒബി 300 കോടി രൂപ 11.7 ശതമാനത്തിനാണ് സമാഹരിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് 250 കോടി സമാഹരിച്ചത് 11.75 ശതമാനം പലിശ നിരക്കിലുമാണ്.
കിഫ്ബി 2018 മാര്‍ച്ചില്‍ ആഭ്യന്തരവിപണയില്‍ ബോണ്ട് ഇറക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ 10.25 ശതമാനം പലിശ ആവശ്യമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് വിദേശവിപണിയിലടക്കമുള്ള സാധ്യതകള്‍ തേടാന്‍ തീരുമാനിച്ചത്. പലിശനിരക്ക് നിര്‍ണയിക്കുന്നതില്‍ നിര്‍ണായകം സ്ഥാപനത്തിന്റെ റേറ്റിങ്ങാണ്. ഇന്ത്യാ സര്‍ക്കാരിന്റെ റേറ്റിങ് ബിബിബി- ആണ്.
അതിനു താഴെയേ കിഫ്ബി പോലുള്ള സ്ഥാപനത്തിന് റേറ്റിങ് ലഭിക്കൂ. കിഫ്ബി റേറ്റിങ് ബിബി ആണ്. അന്തര്‍ദേശീയ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളുടെ കെടുതിയില്‍നിന്ന് മോചിതമാണ് മസാല ബോണ്ടിന്റെ ആകര്‍ഷണീയത. 50000 കോടിയുടെ നിക്ഷേപ പദ്ധതികളാണ് കിഫ്ബി വഴി മുന്നോട്ടുവയ്ക്കുന്നത്. ഇത്രയും നിക്ഷേപം ബാങ്ക് വായ്പവഴി കണ്ടെത്താനാകില്ല. വിവിധ ധനസമാഹരണ മാര്‍ഗങ്ങള്‍ വിനിയോഗിക്കേണ്ടിവരുന്നു. മസാല ബോണ്ടിന് ലഭിച്ച സ്വീകാര്യത ഇതര ധനസമാഹരണ മാര്‍ഗങ്ങള്‍ക്കും സഹായകമാകും.
എന്താണ് മസാല ബോണ്ട് ?
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്നതാണു മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ടിറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. ഇന്ത്യയുടെ സംസ്‌കാരവും രുചിവൈവിധ്യങ്ങളും രാജ്യാന്തര വിപണിയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണു രൂപയിലെ ബോണ്ടുകള്‍ക്ക് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ മസാല ബോണ്ട് എന്ന പേരു നല്‍കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....