News Beyond Headlines

27 Saturday
June

എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരുമിച്ച് മത്സരിക്കുമെന്ന കോണ്‍ഗ്രസ് – ലീഗ് അവകാശവാദം പൊളിഞ്ഞു

എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഒന്നിച്ചു മത്സരിക്കുമെന്ന കോണ്‍ഗ്രസ് - ലീഗ് നേതാക്കളുടെ അവകാശവാദം ഇത്തവണയും മിക്കയിടങ്ങളിലും നടപ്പായില്ല. മലപ്പുറത്തെ കരുവാരക്കുണ്ട്, പൊന്മുണ്ടം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും വെവ്വേറെയായാണ് ഈ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്. കാലങ്ങളായി കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ മുന്നണി ബന്ധമില്ലാത്ത പഞ്ചായത്തുകളാണ് പൊന്‍മുണ്ടവും കരുവാരകുണ്ടും. അതുകൊണ്ടുതന്നെ ഇത്തവണ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ ആദ്യം മുതല്‍ ശ്രമിച്ചത് ഈ പഞ്ചായത്തുകളിലെ യുഡിഎഫ് ഐക്യത്തിനാണ്.
പല തവണകളായി നടത്തിയ പ്രാദേശിക ജില്ലാതല ചര്‍ച്ചകളിലും തീരുമാനമാകാതെ വന്നതോടെയാണ് ഈ രണ്ടു പഞ്ചായത്തുകളിലും കോണ്‍ഗ്രസും മുസ്ലീം ലീഗും വെവ്വേറെ മത്സരിക്കാന്‍ തീരുമാനിച്ചത്. മൂന്നു പാര്‍ട്ടികളും ഒറ്റക്ക് മത്സരിച്ച കരുവാരകുണ്ടില്‍ കഴിഞ്ഞ തവണ മുസ്ലീം ലീഗ് 9,കോണ്‍ഗ്രസ് 7,സിപിഎം 4 എന്നതായിരുന്നു കക്ഷിബലം.ഇവിടെ യുഡിഎഫ് സംവിധാനത്തിലേക്ക് വരാന്‍ മുസ്ലീം ലീഗ്- കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആദ്യം സമ്മതിച്ചിരുന്നെങ്കിലും സീറ്റു വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം വീണ്ടും മുന്നണി പൊളിച്ചു. പൊന്മുണ്ടത്താകട്ടെ മുന്നണി ബന്ധത്തിന് കോണ്‍ഗ്രസ് താത്പര്യം കാണിച്ചില്ലെന്ന് മുസ്ലീം ലീഗും കൊള്ളരുതായ്മകള്‍ തിരുത്താന്‍ മുസ്ലിം ലീഗ് തയ്യാറായില്ലെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ ജില്ലയില്‍ 24 പഞ്ചായത്തുകളില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും മുന്നണിയില്ലാതെയാണ് മത്സരിച്ചിരുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....