തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് കാസര്‍ഗോഡ് കോണ്‍ഗ്രസിന് ഇരട്ട പ്രഹരം
അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസ് പാദൂര്‍ കോണ്‍ഗ്രസ് വിട്ട് ഇടതു സ്വാതന്ത്ര്യനായി ചെങ്കള ഡിവിഷനില്‍ നിന്ന് മത്സരിക്കും എന്ന വാര്‍ത്ത കാസര്‍ഗോട്ടെ കോണ്‍ഗ്രസുകാര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്, തികച്ചും അപ്രതീക്ഷിതമായ നീക്കമാണ് ഷാനവാസ് പാദൂറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. തന്റെ പ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ ഉന്നയിക്കാനോ പരിഹരിക്കാനോ ഷാനവാസ് തയാറായിയിരുന്നില്ല എന്നാണ് സൂചന. മുസ്ലിം ലീഗിന്റെ കുത്തക സീറ്റായ ചെങ്കള ഡിവിഷനില്‍ നിന്നാണ് ഷാനവാസ് ഇടത് സ്വാതന്ത്ര്യനായി ജില്ലാ പഞ്ചയത്തിലേക്ക് ജനവിധി തേടുന്നത്. ഷാനവാസ് പാദൂറിന്റെ വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഇവിടെ വിജയ സമവാക്യമാവുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍ കൃഷ്ണ ഭട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കൃഷ്ണ ഭട്ട് ഇത്തവണ കോണ്‍ഗ്രസിന്റെ കുത്തകവാര്‍ഡായ മാന്യയില്‍ നിന്ന് മത്സരിക്കുന്നുണ്ട്, നിലവില്‍ കോണ്‍ഗ്രസിന്റെ ശ്യാമ പ്രസാദാണ് ഇവിടെ നിന്നുള്ള മെമ്പര്‍.കൃഷണ ഭട്ടിന് സംഘ്പരിവാര്‍ ബാന്ധവമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും കോണ്‍ഗസ് നേതൃത്വം അത് മുഖവിലക്കെടുത്തിരുന്നില്ല, കഴിഞ്ഞ വര്‍ഷം ബദിയടുക്കയില്‍ ആര്‍ എസ് എസ് അനുഭവമുള്ള സംഘടനയുടെ സമ്മേളനത്തില്‍ കൃഷ്ണ ഭട്ട് പങ്കെടുത്തത് ഏറെ വിവാദത്തിന് വഴി വെച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് എണ്ണം പറഞ്ഞ രണ്ട് നേതാക്കള്‍ കാസര്‍കോട് നിന്ന് കോണ്‍ഗ്രസ് വിട്ടത് പാര്‍ട്ടിക്ക് ഏറെ ക്ഷീണം ചെയ്യും, ബിജെപിയുടെയും എല്‍ഡിഎഫിന്റെയും പിന്തുണയോടെ ജനവിധി തേടുന്ന ഇരുവരെയും പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ അത് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുതല്‍കൂട്ടാവുകയും ഡിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ഹക്കീം കുന്നിലിന് പാര്‍ട്ടിയിലുള്ള അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുകയും ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....