News Beyond Headlines

08 Friday
May

തര്‍ക്കങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ

ശോഭ സുരേന്ദ്രന്‍ പങ്കെടുക്കുന്നതില്‍ അവ്യക്തത

രൂക്ഷമായ ഭിന്നതകള്‍ക്കിടെ ബിജെപി സംസ്ഥാന ഭാരവാഹിയോഗം വ്യാഴാഴ്ച ചേരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. സംസ്ഥാന പ്രസിഡന്റെുമായി ഉടക്കിനില്‍ക്കുന്ന ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മുമ്പെങ്ങുമില്ലാത്ത ഭിന്നത തീര്‍ക്കാനുള്ള് കേന്ദ്ര നിര്‍ദേശപ്രകാരമാണ് യോഗം. സംസ്ഥാനത്തിന്റെ ചുമതല പുതുതായി നല്‍കിയ സിപി രാധാകൃഷ്ണനാണ് ഒത്ത് തീര്‍പ്പിന് ചുക്കാന്‍പിടിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിട്ടും തര്‍ക്കംമൂലം കോര്‍ കമ്മിറ്റി പോലും ചേരാനാകാത്ത സാഹചര്യമാണ് സംസ്ഥാന ബിജെപിയില്‍. ശോഭാസുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കലാണ് പ്രധാന കടമ്പ. തെരഞ്ഞെടുപ്പ് പ്രചാരണത്തിലൊന്നും സജീവമാകാത്ത ശോഭ യോഗത്തിനെത്തുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സംസ്ഥാന പ്രസിഡന്റിനെതിരെ നിരവധി വട്ടം കേന്ദ്രത്തിന് കത്തയച്ച ശോഭ സുരേന്ദ്രന്‍ പല തവണ എതിര്‍പ്പ് പരസ്യമാക്കിക്കഴിഞ്ഞു.
സുരേന്ദ്രനെ എതിര്‍ക്കുന്ന നേതാക്കള്‍ ശോഭക്കൊപ്പം പുതിയ ഗ്രൂപ്പുണ്ടാക്കിയാണ് പ്രവര്‍ത്തനം. അതേസമയം, വിമര്‍ശനം പരസ്യമാക്കിയ ശോഭാ സുരേന്ദ്രന്‍ നിിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിക്കും. യോഗത്തില്‍ നിന്നും വിട്ടുനിന്നാലും ശോഭയുമായി സിപി രാധാകൃഷ്ണന്‍ സംസാരിച്ചേക്കും. ചര്‍ച്ചകളുടെ പൊതുസ്ഥിതി രാധാകൃഷ്ണന്‍േേ കന്ദ്രനേതൃത്വത്തെ അറിയിക്കും

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....