റിബലായി പത്രിക നല്കി
നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ആള് നേരം വെളുത്തപ്പോള്‍ സ്ഥാനാര്‍ഥി അല്ലാതായി. മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറിയായ മണ്ടോടി ബഷീര്‍ മാസ്റ്ററാണ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ നിന്ന് പുറത്തായത്. ഇതോടെ ഇയാള്‍ റിബല്‍ സ്ഥാനാര്‍ഥിയായി പന്ത്രണ്ടാം വാര്‍ഡില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കയാണ്. റിബല്‍ ശല്യം മൂലം പൊറുതി മുട്ടുന്ന ലീഗ് നേതൃത്വത്തിന് ഇത് കൂനിന്മേല് കുരു പോലായി.
മുസ്ലിം ലീഗ് നേതൃത്വം പുറത്തിറക്കിയ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ബഷീര്‍ മാസ്റ്റര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായിരുന്നു. ഇതനുസരിച്ച് ഇയാള്‍ തെരഞ്ഞെടുപ്പ് പ്രചരണവും ആരംഭിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച്ച രാവിലെ സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ നിന്ന് ഇയാളെ മാറ്റിയതായി ലീഗ് നേതൃത്വം അറിയിച്ചു. ഇതോടെ ഇയാള്‍ മുസ്ലിം ലീഗ് നേതൃത്വവുമായി ഇടഞ്ഞു. ഇപ്പോള്‍ നാദാപുരം വികസന മുന്നണി രൂപീകരിച്ച് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിച്ചിരിക്കയാണ്. ബഷീര്‍ മാസ്റ്റര്‍ ഇത് രണ്ടാം തവണയാണ് ഗ്രാമ പഞ്ചായത്തില്‍ ജനവിധി തേടുന്നത്. കഴിഞ്ഞ ടേമില്‍ തൂണേരി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് അംഗമായിരുന്നു. അതിന് തൊട്ട് മുമ്പുള്ള ടേമില്‍ ഇയാളുടെ ഭാര്യ നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയില്‍ യുഡിഎഫ് അംഗമായിരുന്നു. അതിന്റെ തൊട്ടു മുമ്പുള്ള ടേമില്‍ 2005-2010 ല്‍ ഇയാള്‍ നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ ഇയാള്‍ക്ക് ഇപ്പോള്‍ സീറ്റ് നിഷേധിച്ചതെന്നാണ് സൂചന. എന്നാല്‍ തനിക്ക് വേണ്ടി നീക്കി വെച്ച സീറ്റ് മറ്റൊരാള്‍ക്ക് നല്കി ലീഗ് നേതൃത്വം തന്നെ വഞ്ചിച്ചതായി ബഷീര്‍ മാസ്റ്റര്‍ പറയുന്നു.സ്ഥാനാര്‍ഥി ലിസ്റ്റില്‍ പേര് വന്നതോടെ ഗൃഹസന്ദര്‍ശനവും, പോസ്റ്റര്‍ പ്രചരണവും നടത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....