യൂത്ത് ലീഗ് ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന കമ്മറ്റി അംഗവുമായ യൂസഫ് പടനിലം ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം ഡിവിഷനില്‍ ലീഗ് വിമത സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ യുവജനങ്ങള്‍ക്ക് അര്‍ഹമായ പ്രാധിനിത്യം നല്‍കാത്തതിലും മൂന്ന് തവണ മല്‍സരിച്ച് ജയിച്ചവര്‍ മല്‍സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശം അവഗണിച്ചതിലും പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്ന് യൂസഫ് പടനിലം പറഞ്ഞു. ലീഗുകാരന്‍ തന്നെയായി തന്നെയാണ് മല്‍സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുപ്പത് ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും മുപ്പത് ശതമാനം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും നല്‍കണമെന്ന സംസ്ഥാന കമ്മറ്റി നല്‍കിയ പരിഗണന നിര്‍ദ്ദേശങ്ങള്‍ കുന്ദമംഗലത്തെ ലീഗ് നേതൃത്വം തള്ളിയതായി യൂസഫ് പടനിലം ആരോപിച്ചു. കുന്ദമംഗലത്തെ ലീഗ് നേതൃത്വം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയിരിക്കുകയാണന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, യു.സി രാമന്‍, എം.എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ ഈ കമ്പനിയുടെ വക്താക്കളാണെന്നും അദ്ദേഹം ആരോപിച്ചു.എല്‍.ഡി.എഫ് പിന്തുണച്ചാല്‍ പിന്തുണ സ്വീകരിക്കുമെന്നും യൂസുഫ് പറഞ്ഞു. അതേ സമയം കുന്ദമംഗലം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇത് പിന്‍വലിച്ച് യൂസഫിന് പിന്തുണ കൊടുക്കാനാണ് സാധ്യത. ബ്ലോക്ക് പഞ്ചായത്ത് പൈങ്ങോട്ടുപുറം ഡിവിഷനിലും ലീഗിന് വിമത സ്ഥാനാര്‍ഥിയുണ്ട്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയായിരുന്ന മൊയ്തീന്‍കോയ ഇവിടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവിടേയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പത്രിക പിന്‍വലിച്ച് ഇദ്ദേഹത്തെ പിന്തുണക്കാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....