തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായി കൊച്ചിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ കടുത്ത ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നെന്ന് റിപ്പോര്‍ട്ട്. ശോഭ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ് പക്ഷങ്ങള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.അധികാരമോഹിയായി ചിത്രീകരിച്ചും വ്യക്തിഹത്യ നടത്തിയും ഒറ്റപ്പെടുത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്തു ചാടിക്കാന്‍ മുരളീധര പക്ഷം ഗൂഢാലോചന നടത്തിയെന്ന് ശോഭ സുരേന്ദ്രന്‍ പക്ഷം യോഗത്തില്‍ ആരോപിച്ചു. കേന്ദ്ര നേതൃത്വം ഇതിനെ കുറിച്ചന്വേഷിക്കണം. ഇതിന്റെ ഭാഗമായാണ് മുരളീധര പക്ഷം സൈബര്‍ ആക്രമണം നടത്തി കൊണ്ടിരിക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ പക്ഷം യോഗത്തില്‍ ആഞ്ഞടിച്ചു.
സുരേന്ദ്രന്‍ സ്റ്റാലിനിസ്റ്റ് മനോഭാവവുമായി ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവും ഇവര്‍ ഉന്നയിച്ചു. നൂറിലധികം സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയും 1500 ഇലധികം ജില്ലാ മണ്ഡലം പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയും ഗ്രൂപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇത് തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ പക്ഷങ്ങളുടെ തലയില്‍ കെട്ടി വെച്ച് രക്ഷപ്പെടാനാണ് മുരളീധര പക്ഷത്തിന്റെ നീക്കമെന്നും കേന്ദ്ര നേതൃത്വത്തോട് കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ പക്ഷവും പരാതിപ്പെട്ടു.
കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരെ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ഉള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍. കേരളത്തിലെ ഗ്രൂപ്പിന്റെ അതി പ്രസരത്തില്‍ അതൃപ്തനായ ഓ രാജഗോപാലും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതില്‍ പ്രതിഷേധം അറിയിച്ചിട്ടുള്ള സികെ പദ്മനാഭനും ശോഭ സുരേന്ദ്രനൊപ്പം യോഗത്തില്‍ നിന്ന് വിട്ടു നിന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....