News Beyond Headlines

03 Saturday
January

എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുക. പ്രകടന പത്രിക എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രകാശനം ചെയ്‌തു.

ഇതുവരെയുള്ള 25 വര്‍ഷത്തെ അനുഭവങ്ങള്‍ വിലയിരുത്തിക്കൊണ്ട് അധികാരവികേന്ദ്രീകരണം കൂടുതല്‍ വിപുലീകരിക്കേണ്ട കാലമാണിതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഭരണപരവും ധനപരവുമായ സ്വയംഭരണം ശക്തിപ്പെടുത്തണം. ജനപങ്കാളിത്തം ഉയര്‍ത്തണം. കൂടുതല്‍ സുതാര്യമാക്കണം. വികസനകുതിപ്പിനു വേഗത കൂട്ടണം. ഇതിനെല്ലാമുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തേടുന്നത്. 

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന വേളയിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പു നടക്കുന്നത്. 1996-ലെ നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണമാണ് കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് താരതമ്യമില്ലാത്ത തോതില്‍ അധികാരവും പണവും ഉദ്യോഗസ്ഥരെയും ലഭ്യമാക്കിയത്. അധികാരവികേന്ദ്രീകരണത്തിനുവേണ്ടി 1957-ലെ ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ ഇടതുപക്ഷം എടുത്തുവന്ന നിലപാടുകളുടെ തുടര്‍ച്ചയായിട്ടാണ് ജനകീയാസൂത്രണം ആവിഷ്‌കരിച്ചത്. അതേസമയം, യഥാര്‍ത്ഥ അധികാരവികേന്ദ്രീകരണത്തെ തുരങ്കംവെച്ച പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. ആദ്യമായി കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലാതല കൗണ്‍സിലുകളെ തകര്‍ത്തതാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. ഇത്തരത്തിലുള്ള കുത്തിത്തിരിപ്പുകളെ മറികടക്കുന്നതിനുവേണ്ടിയാണ് കേവലം ഭരണപരിഷ്‌കാരം എന്ന നില വിട്ട് ജനകീയ പ്രസ്ഥാനമായി അധികാരവികേന്ദ്രീകരണത്തെ ആവിഷ്‌കരിച്ചത്.  അതിലൂടെ രാജ്യത്തെ അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാമതെത്തി.

യുഡിഎഫ് ഭരണം അവസാനിച്ചപ്പോള്‍ 2015-16ല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പ്രത്യക്ഷ ധനസഹായം 7679 കോടി രൂപയായിരുന്നു. ഇപ്പോഴത് 12074 കോടി രൂപയാണ്. ഇതിനു പുറമെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍, മുഖ്യമന്ത്രിയുടെ റോഡ് നിര്‍മ്മാണ പദ്ധതി, കുടുംബശ്രീ, ലൈഫ് മിഷന്‍ തുടങ്ങിയവയിലൂടെ ഏതാണ്ട് 10000 കോടി രൂപയെങ്കിലും ലഭിക്കുന്നുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് ചെലവഴിക്കാത്ത പണം അടുത്ത വര്‍ഷത്തേയ്ക്ക് സ്പില്‍ ഓവറായി കൊണ്ടുപോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 30 ശതമാനം പദ്ധതിത്തുക ഇപ്രകാരം സ്പില്‍ ഓവറായി അനുവദിക്കുന്നുണ്ട്. കോവിഡുമൂലം പദ്ധതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കിയിട്ടില്ല. കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കുന്ന പണം അധികമായി നല്‍കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. 

കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 73-74ാം ഭരണഘടനാ ഭേദഗതികളുടെ അന്തസത്തയില്‍ നിന്ന് ബഹുദൂരം പുറകോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കേരളം മാത്രമാണ് 73-74  ഭേദഗതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ആചരിച്ച സംസ്ഥാനം. കോണ്‍ഗ്രസുപോലും അത് മറന്നുപോയി. ബിജെപി കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം വേണ്ടെന്നുവച്ചു. പിന്നെ, വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച് പറയേണ്ടതില്ല. കേന്ദ്ര പഞ്ചായത്ത് വകുപ്പ് ഫണ്ട് ഇല്ലാതെ ശുഷ്‌കിച്ച് ഏതാണ്ട് ഇല്ലാതായെന്നു പറയാം. നഗര വികസനവും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് സ്‌കീമുകളുണ്ടെങ്കിലും അവ നടപ്പാക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു വലിയ പങ്കൊന്നും കല്‍പ്പിച്ചിട്ടില്ല. 

ഇതില്‍ നിന്നെല്ലാം എത്രയോ വ്യത്യസ്തമാണ് കേരളം. നാട് നേരിടുന്ന വെല്ലുവിളികളെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കരുത്തോടെ അഭിമുഖീകരിക്കുന്നത് എങ്ങനെയെന്നതിന് ഉത്തമദൃഷ്ടാന്തമായി ഈ കോവിഡ് പകര്‍ച്ചവ്യാധിക്കാലത്തെ കേരളത്തിലെ അനുഭവം പ്രകീര്‍ത്തിക്കപ്പെടുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....