നാമനിര്‍ദേശ പത്രിക പിന്‍വലിക്കല്‍ കൂടി പൂര്‍ത്തീകരിച്ചതോടെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ബാക്കിനില്‍ക്കെയുള്ള തദ്ദേശപ്പോരിന് വീറുംവാശിയും ഏറുമെന്ന് തീര്‍ച്ച.
സ്വര്‍ണകടത്തുമുതല്‍ ബാര്‍ കോഴവരെയുള്ള ആരോപണങ്ങളും, ലൈഫുമുതല്‍ കിഫ്ബിവരെയുള്ളതിന്റെ ന്യൂനതകളുമാണ് മാധ്യമ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കിലും അതൊന്നുമല്ല ജനങ്ങളെ ബാധിച്ചിരിക്കുന്നത്.
തങ്ങളുടെ നാട്ടില്‍ നടന്ന വികസന പദ്ധതികളും, പ്രളയകാലത്തും കോവിഡ്കാലത്തും നടത്തിയ സേവന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാണിച്ചാണ് വോട്ടു പിടുത്തം. മത്‌സരിക്കുന്ന സിറ്റിങ്ങ് മെമ്പര്‍മാര്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ ലൈഫും, കിഫ്ബിയുമെല്ലാം തന്റെ നേട്ടമാക്കി കാണിച്ച് നോട്ടീസ് ഇറക്കുന്നുണ്ട്.
വിവാദങ്ങളും ആരോപണവും മറയാക്കി മേല്‍ക്കൈ നേടാനുള്ള തന്ത്രമാണ് യുഡിഎഫും ബിജെപിയും മെനഞ്ഞിട്ടുള്ളത്. പക്ഷെ ജനീയ മുഖമുള്ള ഇവരുടെ തന്നെ നേതാക്കള്‍ ഇതിനൊപ്പമില്ല. മുന്നണി ബന്ധങ്ങളിലുണ്ടായ മാറ്റവും ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.
തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ വിമതരുടെ രംഗപ്രവേശവും ജോസഫ് ഗ്രൂപ്പുമായുള്ള തര്‍ക്കങ്ങളും പ്രശ്‌നമാണ്. വടക്കന്‍ കേരളത്തില്‍ യുഡിഎഫിലെ മുഖ്യകക്ഷികളായ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മില്‍ തര്‍ക്കം തീര്‍ന്നിട്ടില്ല.
കേരള കോണ്‍ഗ്രസ് എം, ലോക്താന്ത്രിക് ജനതാദള്‍ എന്നിവ മുന്നണിയിലെ നവാഗതരാണ്. ഇവരുടെ വരവ് ചില ഇടങ്ങളില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. അത് പറഞ്ഞത് തീര്‍ക്കാനുള്ള ്ശ്രമങ്ങള്‍ സജീവമാണ്. കോണ്‍ഗ്രസ് നേതാക്കള്‍
വിമതപ്രശ്‌നം പറഞ്ഞു തീര്‍ക്കാനുള്ള ശ്രമത്തിലാണ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെഞ്ഞാറമൂട് ഡിവിഷനില്‍ പ്രചാരണത്തിന് ഇറങ്ങിയ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കെപിസിസി പ്രസിഡന്റ് വേറെ ആളെ കെട്ടിയിറക്കിയെന്നാണ് ആക്ഷേപം. കോര്‍പറേഷനില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനെ വെട്ടി പുറത്തുനിന്ന് സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. രണ്ടിടത്തും പേമെന്റ് സീറ്റ് ആരോപണം ശക്തമാണ്. കൊല്ലം കോര്‍പറേഷനില്‍ പത്തിടത്താണ് കെപിസിസി നേതൃത്വം ഈ ആരോപണം നേരിടുന്നത്. മലപ്പുറത്ത് ഡിസിസി ഓഫീസിന് മുമ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പ്രവര്‍ത്തകര്‍ സംഘടിതരായി പ്രതിഷേധിച്ചു.
എങ്ങനെയും കുറച്ച് സീറ്റ് ഉറപ്പിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് ബി ജെ പി . അതിന്കാശിറക്കിയുള്ള കളികള്‍ പലഭാഗത്തുമുണ്ട്. മൂന്നുമുന്നണികളിലും പണകൊഴുപ്പുകൊണ്ട് ഇത്തവണ മുന്നില്‍ ബി ജെ പി യാണ്. നവമാധ്യമപ്രചരണത്തിലും വന്‍ സംവിധാനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....