News Beyond Headlines

30 Tuesday
May

‘ദൈവത്തിന്‍റെ കൈ’ സ്വര്‍ണത്തില്‍ നിര്‍മിക്കാനൊരുങ്ങി ബോബി ചെമ്മണൂര്‍

'ദൈവത്തിന്‍റെ കൈ' എന്നറിയപ്പെടുന്ന ഗോള്‍ അടിക്കുന്ന മറഡോണയുടെ പൂര്‍ണകായ പ്രതിമ സ്വര്‍ണത്തില്‍ തീര്‍ക്കുമെന്ന് ഡോ. ബോബി ചെമ്മണൂര്‍. 'അവസാനമായി കണ്ടപ്പോള്‍ മറഡോണക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത അദ്ദേഹത്തിന്‍റെ ചെറിയൊരു ശില്‍പ്പം സമ്മാനിച്ചിരുന്നു.

ആ സമയത്ത് മറഡോണ ചോദിച്ചു, തന്‍റെ ദൈവത്തിന്‍റെ ഗോള്‍ ശില്‍പ്പമാക്കാമോ എന്ന്. എന്നാല്‍, കോടിക്കണക്കിനു രൂപ വില വരുന്നതു കൊണ്ട് അന്ന് അതിനു മറുപടി ഒന്നും കൊടുത്തില്ല. ഒരു തമാശ രൂപത്തില്‍ വിട്ടു.

എന്നാല്‍, അദ്ദേഹം മരണപ്പെട്ടപ്പോള്‍ ആ ഒരു ആഗ്രഹം നിറവേറ്റണമെന്നു എനിക്ക് തോന്നുന്നു. ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ മറഡോണയുടെ ആത്മാവ് തീര്‍ച്ചയായും ഈ ശില്‍പ്പം കണ്ട് സന്തോഷിക്കും എന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്'; ബോബി ചെമ്മണൂര്‍ പറഞ്ഞു.

അഞ്ചരയടി ഉയരം വരുന്ന മറഡോണയുടെ കൈയ്യില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന ബോളില്‍ 'നന്ദി' എന്ന് സ്പാനിഷ് ഭാഷയില്‍ മുദ്രണം ചെയ്യും. തന്‍റെ ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മറഡോണയുടെ സ്വര്‍ണ ശില്‍പം പൂര്‍ത്തീകരിച്ച് ഇന്ത്യയിലെ ഏതെങ്കിലും പ്രശസ്തമായ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് തീരുമാനമെന്ന് ബോബി ചെമ്മണൂര്‍ അറിയിച്ചു.

1986​ ​മെ​ക്സി​ക്കോ​ ​ലോ​ക​ക​പ്പി​ന്റെ​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ആദ്യ ഗോളാണ് 'ദൈവത്തിന്‍റെ ഗോള്‍' എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്.

ഇ​രു​​ ​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ൽ​ ​ന​ട​ന്ന​ ​ഫാ​ക്‌​ലാ​ൻ​ഡ് ​യു​ദ്ധ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ലത്തില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 2​-1​ന് തോല്‍പ്പിച്ച് അര്‍ജന്റീന ചാമ്പ്യന്മാരായി. മ​ത്സ​ര​ത്തി​ലെ​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ രണ്ടുഗോളുകളും​ ​നേ​ടി​യ​ത് ​മറഡോണയാണ്.

ഇംഗ്ലണ്ടിന്‍റെ ഗോളി പീറ്റര്‍ ഷില്‍ട്ടനെതിരെ ഉ​യ​ർ​ന്നു​ചാ​ടി​ ​ഹെ​ഡ് ​ചെ​യ്യാ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ടെ​ ​ഡീ​ഗോ​ ​കൈ​കൊ​ണ്ട് ​ത​ട്ടി​ ​പ​ന്ത് ​വ​ല​യി​ൽ​ ​ക​യ​റ്റു​ക​യാ​യി​രു​ന്നു. 1986 ലോകകപ്പില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് മറഡോണയുടെ ചിറകില്‍ അര്‍ജന്‍റീന ലോകചാമ്പ്യന്മാരാവുകയും ചെയ്തു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച്  more...

ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട യുവതി ദുരിതത്തിൽ; ജീവിതം വഴിമുട്ടി

സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട  more...

തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശമാകാൻ പകൽപ്പൂരം

തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്.  more...

പ്രണയവിവാഹം, മറ്റൊരാൾക്കൊപ്പം താമസം; കവിതയ്ക്ക് ആസിഡാക്രമണം, ദാരുണാന്ത്യം

കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ  more...

‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു  more...

HK Special


‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....

മെയ് 1ന് എങ്ങനെ പൊതു അവധിയായി ?

തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....

‘വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും’: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....

ഹിജാബ് നിരോധിച്ചവരോട് മധുരപ്രതികാരം; 600ൽ 593 മാർക്ക് നേടി തബസ്സും ഷെയ്ഖ്; ആശംസിച്ച് ശശി തരൂര്‍

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിംഗ് കോളജുകൾക്ക് അനുമതി; ഉത്തർ പ്രദേശിൽ 27 എണ്ണം; കേരളത്തോട് അവഗണന

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....