സോളാര്‍ കേസില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം.
കേസില്‍ ഇരയായ സ്ത്രീയുടെ പരാതിയിലും അന്വേഷണമുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിതന്നെ നിയമിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമീഷനാണ് ഉമ്മന്‍ചാണ്ടി ഗുരുതരമായ കുറ്റം ചെയ്തതായി കണ്ടെത്തിയത്.
2013 ഒക്ടോബര്‍ 23നാണ് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമീഷനായി നിയോഗിച്ചത്. നാലുവര്‍ഷത്തെ തെളിവെടുപ്പില്‍ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖ പരിശോധിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയില്‍നിന്ന് മണിക്കൂറുകള്‍ മൊഴിയെടുത്തു. നാല് വോള്യത്തിലായി 1073 പേജുള്ള റിപ്പോര്‍ട്ട് 2017 സെപ്തംബര്‍ 26ന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. ഇതിന്റെ ആക്ഷന്‍ടേക്കണ്‍ റിപ്പോര്‍ട്ട് നിയമസഭയിലും വച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംകേസും വിജിലന്‍സ് കേസും രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്.
ഉമ്മന്‍ചാണ്ടി നേരിട്ടും അല്ലാതെയും കൈക്കൂലി വാങ്ങിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമോപദേശം ലഭിച്ചു. ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്. ഈ പരാതിയില്‍ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.
സോളാര്‍ കമീഷന്‍ കണ്ടത്തിയ പ്രധാന കാര്യങ്ങള്‍ ഇതായിരുന്നു.
ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഡല്‍ഹിയിലെ സഹായി കുരുവിള എന്നിവര്‍ മുഖ്യപ്രതിക്കൊപ്പം അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് കൂട്ടുനിന്നു
ആഭ്യന്തര--വിജിലന്‍സ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു
ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് നിയമവിരുദ്ധമായി മുഖ്യപ്രതിയെ സഹായിച്ചു
പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, കേന്ദ്രമന്ത്രിമാര്‍, എംഎല്‍എമാര്‍, സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കിനെ സംബന്ധിച്ച ഫോണ്‍രേഖയും മറ്റ് രേഖകളും പരിശോധിച്ചില്ല
തമ്പാനൂര്‍ രവി, ബെന്നി ബഹന്നാന്‍ തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....