കേരളത്തിൽ ഏറെ വിവാദമായ നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാൻ പ്രതിപക്ഷ നേതാക്കൾ കൂട്ടുനിന്നതായി ആരോപണം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷക സംഘടന ഈ ആരോപണം ഉന്നയിച്ചതായ വിവരം പുറത്തുവിട്ടത് മലയാള മനോരയാണ്.
സിപിഐയുടെ ദേശീയ അഭിഭാഷക സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (ഐഎഎൽ) സംസ്ഥാന പ്രസിഡന്റും കേരള ബാർ കൗൺസിൽ ചെയർമാനുമായ കെ.പി.ജയചന്ദ്രൻ, ജനറൽ സെക്രട്ടറി സി.ബി.സ്വാമിനാഥൻ എന്നിവരുടെ പേരിൽ തയാറാക്കിയ പത്രക്കുറിപ്പാണു മാധ്യമങ്ങൾക്കു നൽകാതെ സംഘടനയുടെ ഔദ്യോഗിക സമൂഹമാധ്യമ കൂട്ടായ്മയിൽ മാത്രം ചർച്ചചെയ്യാൻ പ്രസിദ്ധീകരിച്ചത്. അതിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്.
കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ നടിയെ ഉപദ്രവിച്ച കേസ് അട്ടിമറിക്കാൻ ഒരു എംഎൽഎ ശ്രമം നടത്തിയതായും സംഘടന ആരോപിക്കുന്നുണ്ട്. പ്രതിയായ നടൻ, എംഎൽഎ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ എന്നിവരുടേത് അടക്കമുള്ള ഫോൺവിളികൾ പരിശോധിക്കണം. വിചാരണ പൂർത്തിയാക്കും മുൻപു രാജിവച്ച സ്‌പെഷൽ പ്രോസിക്യൂട്ടറുടെ നടപടിയെയും ഐഎഎൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നുവെന്ന് പത്രം പുറത്തുവിട്ട വാർത്ത പറയുന്നു.
അഭിഭാഷക സംഘടന പേരു പറയാതെ ആരോപണം ഉന്നയിക്കുന്ന ജനപ്രതിനിധിയും പ്രതിചേർക്കപ്പെട്ട നടനുമായുള്ള സൗഹൃദം ആ സമയത്ത് ചർച്ച ആയതാണ്.
സംഘടന ഉന്നയിക്കുന്ന ആരോപണങ്ങളായി പുറത്തുവന്നത് ഇതാണ്.
മുഖ്യപ്രതിയായ നടനു മാത്രം ജാമ്യം അനുവദിക്കപ്പെട്ടതും ഇദ്ദേഹത്തെ അടിക്കടി വിദേശത്തു പോകാൻ അനുവദിച്ചതും നിയമവൃത്തങ്ങളിൽ കേട്ടു കേൾവിയില്ലാത്ത കാര്യമാണ്.
കേസ് അട്ടിമറിക്കാൻ ദുബായിൽ ഗൂഢാലോചന നടന്നു. അതിൽ പ്രതിപക്ഷ നേതാക്കളും പങ്കാളികളായി.
കേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാൻ ഭരണ, പ്രതിപക്ഷ കേന്ദ്രങ്ങളിലെ 'ഹെവി വെയ്റ്റുകൾ' ശ്രമിച്ചു.
പ്രതിയായ നടന്റെ അടുത്ത ചങ്ങാതിമാരെ പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തി കൂറുമാറാൻ അവസരം നൽകി.
കോടതിയിൽ നിന്നു നീതി ലഭിക്കില്ലെന്നു പ്രോസിക്യൂഷനു തോന്നിയിട്ടുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ ഇക്കാര്യം മേൽകോടതിയെ അറിയിക്കേണ്ടതായിരുന്നു.
പ്രധാന സാക്ഷികളെയെല്ലാം വിസ്തരിച്ചു കൂറുമാറിയ ശേഷമല്ല ഹൈക്കോടതിയെ സമീപിക്കേണ്ടത്.
ലൈംഗിക അതിക്രമത്തിന് ഇരയായ മുഖ്യസാക്ഷിയോടു ചോദിക്കേണ്ടതായ ചോദ്യങ്ങൾക്കു നിയമം തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളപ്പോൾ അത്തരം ചോദ്യങ്ങൾ കോടതി അനുവദിച്ചിട്ടുണ്ടെങ്കിൽ ഉടൻ ഹൈക്കോടതിയെ അറിയിക്കേണ്ടതായിരുന്നു.
ക്രിമിനൽ കേസുകൾ വിജയകരമായി നടത്തി കഴിവു തെളിയിച്ച പ്രോസിക്യൂഷൻ ടീമിനെയാണ് ഈ കേസിലേക്കു നിയോഗിക്കേണ്ടിയിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....