കെഎസ്എഫ്ഇ വിവാദത്തില്‍ സിപിഐ മുഖപത്രം
സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡിനെ ശക്തമായ ഭാഷയില്‍ അപലപിച്ച് സിപിഐ മുഖപത്രം ജനയുഗം. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തിവരുന്ന വിവാദവ്യവസായത്തിന് ഇന്ധനം പകരാനായാണ് റെയ്ഡ് നടന്നതെന്ന് പത്രം മുഖപ്രസംഗത്തിലൂടെ ആരോപിക്കുന്നു. വിവാദവ്യവസാത്തിന് ഇന്ധനം പകര്‍ന്ന റെയ്ഡ് എന്ന് തലക്കെട്ട് നല്‍കിയ മുഖപ്രസംഗത്തിലൂടെയാണ് സിപിഐ റെയ്ഡ് അസ്വാഭാവികവും അപലപനീയവുമാണെന്ന് സൂചിപ്പിക്കുന്നത്.
റെയ്ഡിലൂടെ വിജിലന്‍സ് കണ്ടെത്തിയ കാര്യങ്ങള്‍ ശുദ്ധ അസംബന്ധങ്ങളാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു ജനയുഗം ദിനപ്പത്രത്തിന്റെ മുഖപ്രസംഗം. അരനൂറ്റാണ്ടായി പൊതുജനങ്ങളുടെ വിശ്വാസമാര്‍ജിച്ച ഒരു പൊതുമേഖലാസ്ഥാപനത്തില്‍ പെട്ടെന്ന് നടന്ന റെയ്ഡിന്റെ ഉദ്ദേശശുദ്ധിയില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും മുഖപ്രസംഗത്തില്‍ സൂചനയുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്ന് കരുതപ്പെടുന്ന വാര്‍ത്തയുടെ നിജസ്ഥിതി എന്തെന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും പത്രം പറയുന്നു.
കിഫ്ബി ബോണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെറ്റോ ശരിയോ എന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സല്ലെന്നും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ധനമന്ത്രി അറിയിച്ചിരുന്നു. പ്രവാസികളുടെ കഠിനാധ്വാനഫലം സുരക്ഷിതസമ്പാദ്യമാക്കി മാറ്റാന്‍ ഏറെ സഹായകരമായിട്ടുള്ള കെഎസ്എഫ്ഇയെ സര്‍ക്കാരിന്റെ തന്നെ മറ്റൊരു ഏജന്‍സി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അസ്വാഭാവികമാണെന്നും സര്‍ക്കാരിന്റെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെങ്കില്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....