സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലത്തിലേക്ക്. കപ്പല്‍മാര്‍ഗവും നയതന്ത്ര ചാനലിലൂടേയും സ്വര്‍ണക്കടത്ത് തടന്നതായാണ് എന്‍ഫോഴ്സ്മെന്റിന്റെ നിഗമനം.
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാര്‍ഗോ സംബന്ധിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. യുഎഇ സര്‍ക്കാര്‍ കോസ്റ്റ് ജനറലിനെ അയച്ച കാര്‍ഗോ എത്തിയത് ഏപ്രില്‍ രണ്ടിനായിരുന്നു. കുപ്പിവെള്ളം എന്ന ലേബലിനാണ് കാര്‍ഗോ എത്തിയത്. അന്ന് തന്നെ സംശയത്തെ തുടര്‍ന്ന് കാര്‍ഗോ പരിശോധിക്കാന്‍ അസ്സസ്സിംഗ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പരിശോധനയില്ലാതെ കാര്‍ഗോ വിട്ടുകൊടുക്കുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം എം ശിവശങ്കര്‍ മുതിര്‍ന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെയാണ് കാര്‍ഗോ വിട്ടു നല്‍കിയത്. കാര്‍ഗോ തുറക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്നും സ്വപ്ന ശിവശങ്കറിനോട് പറയുന്നതടക്കമുള്ള വിവരങ്ങള്‍ വാട്സ് ആപ്പ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. കാര്‍ഗോ വിട്ട് നല്‍കിയതില്‍ കസ്റ്റംസിനോട് വിവരം തേടാനാണ് ഇഡിയുടെ തീരുമാനം. എന്തടിസ്ഥാനത്തിലാണ് കാര്‍ഗോ വിട്ടുകൊടുത്തതെന്ന് വ്യക്തമാക്കാനാണ് കസ്റ്റംസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....