കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേതു സമാനമായി വിജിലന്‍സ് കെ എസ് എഫ് ഇ യില്‍ നടത്തിയ പരിശോധന വിവാദമാക്കാന്‍ മാധ്യമങ്ങളുമായി ഒത്തു ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങും.
അനാവശ്യമായി സര്‍ക്കാര്‍ സ്ഥാപനത്തെ നശിപ്പിക്കാന്‍ കൂട്ടുനിന്നതിന്റെ പേരിലാവും ഇവര്‍കുടുങ്ങുക.
ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഇന്റലിജന്‍സിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മിന്നല്‍ പരിശോധനകള്‍ക്കു മുമ്പ് വിജിലന്‍സ് ഇന്റലിജന്‍സ് ശേഖരിക്കുന്ന വിവരങ്ങള്‍ പുറത്താകുന്നത് ഇതാദ്യമല്ല. ഒരുമാസം മുമ്പ് മറ്റൊരു വകുപ്പില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും ചോര്‍ന്നിരുന്നു. ഇതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇക്കാര്യത്തില്‍ വിജിലന്‍സ് തലവന്‍ തന്നെ വിശദീകകരണം തേടിയിരുന്നു.
എട്ട് വിജിലന്‍സ് എസ്പിമാരുടെ കൈവശം മാത്രമുണ്ടായിരുന്ന രഹസ്യ റിപ്പോര്‍ട്ടാണു ചോര്‍ന്നത്. ഇതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിവാദത്തിന് കാരണം. കെ എസ് എഫ് ഇയുടെ പ്രതിച്ഛായ ഇത് മോശമാക്കി എന്നും സര്‍ക്കാര്‍ വിലയിരുത്തല്‍.
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയ്ക്കു വഴിയൊരുക്കിയത് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ ക്രമക്കേടുകള്‍ പലതും പെരുപ്പിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കി എന്നതാണ് സര്‍ക്കാര്‍ മനസിലാക്കിയിരിക്കുന്നത്.
വലിയ തുക കൊടുത്ത് ചേരേണ്ട വലിയ ചിട്ടികളില്‍ ആവശ്യത്തിന് ആളെ കിട്ടാതെവരുമ്പോള്‍ ഒന്നിലധികം ചിട്ടികളില്‍ ക്കരാള്‍ തന്നെ ചേര്‍ന്ന് പണം നല്‍കി തുടങ്ങിയ ആരോപണമാണ് ഇവര്‍ പറയുന്നത്.
ചിട്ടിയില്‍ ആദ്യം ലഭിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ അടയ്ക്കണമെന്നാണു ചട്ടം. ഇതു ലംഘിച്ച് പല മാനേജര്‍മാരും ഈ തുക കൈവശംവയ്ക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്നതായി വിജിലന്‍സ് പറയുന്നു. അതിു സംബന്ധിച്ച് കമ്പനിയുടെ നിയമങ്ങള്‍ ഇവര്‍ നോക്കിയിട്ടില്ല.
ചിറ്റാളന്‍ ചെക്കാണു നല്‍കുന്നതെങ്കില്‍ ചെക്ക് മാറി അക്കൗണ്ടില്‍ പണം വന്നാല്‍ മാത്രമേ ചിട്ടിയില്‍ ചേര്‍ക്കാവൂ എന്നാണു വ്യവസ്ഥ. എന്നാല്‍ ചെക്ക് കിട്ടിയാലുടന്‍ ചിട്ടിയില്‍ ചേര്‍ക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു സാധാരണ പല്ലാ ബാങ്കിങ്ങ് സ്ഥാപനങ്ങളും ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണ് ഇവടെ നടന്നിരിക്കുന്നതെന്ന് സാമ്പത്തിക രംഗത്തെ ആളുകള്‍ പറയുന്നു.
ഓരോ മാസവും ഏതെങ്കിലും സ്ഥാപനത്തില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇക്കുറി ഓപ്പറേഷന്‍ വച്ചത് എന്ന പേരില്‍ കെ.എസ്.എഫ്.ഇയില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ കെ.എസ്.എഫ്.ഇയില്‍ എല്ലാം സേഫാണെന്നാണ് ആഭ്യന്തര വിജിലന്‍സ് വിഭാഗം പറയുന്നത്. കെ.എസ്.എഫ്.ഇയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയി പരിശോധനയില്‍ കണ്ടെത്തിയതു നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകള്‍ മാത്രമെന്ന വിലയിരുത്തലെത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....