ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കാനും സാധ്യത. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയ അറിയിപ്പ് പ്രകാരം ചുഴലിക്കാറ്റ് കര തൊടില്ല. എന്നാല്‍ പത്ത് മണിയോടെ സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ പുറത്തു വിട്ട പുതിയ വിവരങ്ങള്‍ പ്രകാരം ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളവും ഉള്‍പ്പെടുന്നുണ്ട്.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര വഴി ചുഴലിക്കാറ്റ് കടന്ന് പോയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒടുവില്‍ പുറത്തു വിട്ട വിവരം. അതേസമയം നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാല്‍ അമിത ആശങ്ക വേണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ കര തൊടുന്ന ചുഴലിക്കാറ്റ് ലങ്കയിലൂടെ സഞ്ചരിച്ച ശേഷം നാളെ രാത്രിയോടെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുന്നത് ഒരു തരത്തില്‍ ഗുണകരമാണെന്നും കരയിലൂടെ കൂടുതല്‍ നീങ്ങും തോറും കാറ്റിന്റെ കരുത്ത് കുറയുമെന്നും കുസാറ്റ് അസി.പ്രൊഫസറും കാലാവസ്ഥാ നിരീക്ഷകനുമായ ഡോ.അഭിലാഷ് പറഞ്ഞു. ശക്തമായ കാറ്റില്‍ മരങ്ങളും പരസ്യബോര്‍ഡുകളും ഉറപ്പില്ലാത്ത കെട്ടിട മേല്‍ക്കൂരകളും തകര്‍ന്നു വീഴാന്‍ സാധ്യതയുണ്ടെന്ന് അഭിലാഷ് പറയുന്നു. എന്നാല്‍ ഓഖി ചുഴലിക്കാറ്റില്‍ ഉണ്ടായ പോലെ അതിശക്തമായ നാശനഷ്ടങ്ങള്‍ ബുറെവിയില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നും നാളെ രാവിലെ മുതല്‍ മറ്റന്നാള്‍ വൈകിട്ട് കേരളത്തില്‍ പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും അഭിലാഷ് പറയുന്നു.
ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ ഇനിയും മാറ്റം വരാം. കേരളത്തിന് പുറത്തേക്കോ ചിലപ്പോള്‍ കൂടുതല്‍ അകത്തേക്കോ കാറ്റ് വന്നേക്കാം ശ്രീലങ്കയില്‍ പ്രവേശിച്ച് കാറ്റ് വീണ്ടും കടലില്‍ എത്തിയാല്‍ മാത്രമേ സഞ്ചാരദിശയുടെ കാര്യത്തില്‍ വ്യക്തമായ ചിത്രം ലഭിക്കൂ - അഭിലാഷ് പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....