തമിഴ്നാട്ടിലുള്ള നാലാംഭാര്യയെ കൊലപ്പെടുത്തിയശേഷം കേരളത്തിലെത്തി ഒഴിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയില്‍. തൂത്തുക്കുടി സ്വദേശിയായ കറുപ്പുസ്വാമി (41) ആണ് വണ്ടിപ്പെരിയാര്‍ പൊലീസിന്റെ പിടിയിലായത്. പൊലീസ് പിടിക്കാന്‍ ശ്രമിക്കവെ ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമം നടത്തി. പൊലീസ് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കറുപ്പുസ്വാമി കൈവശമിരുന്ന കുപ്പിച്ചില്ലുകള്‍ പൊട്ടിച്ച് വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലിനാല്‍ ആത്മഹത്യാശ്രമം പരാജയപ്പെട്ടു.
കഴിഞ്ഞ സെപ്റ്റംബറിലാണ് നാലാം ഭാര്യയായ ഷണ്മുഖിയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ കേരളത്തിലേക്ക് കടന്നത്. വണ്ടിപ്പെരിയാര്‍ ആറ്റോരത്തെ ഒന്നാം ഭാര്യയുടെ ബന്ധുവിനൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. പ്രതിയുടെ കൃത്യമായ വിവരം ലഭിച്ചതോടെ വണ്ടിപ്പെരിയാര്‍ പൊലീസ് തൂത്തുക്കുടി പൊലീസിന് വിവരം കൈമാറിയശേഷം പ്രതിയെ പിടികൂടുകയായിരുന്നു.
നാല് ഭാര്യമാരില്‍ രണ്ടുപേരെ ഇയാള്‍ നേരത്തെ കൊലപ്പെടുത്തിയതായും ഒന്നാം ഭാര്യയെ കൊലപ്പെടുത്താനാണ് കേരളത്തില്‍ എത്തിയതെന്നുമാണ് പൊലീസില്‍നിന്നു ലഭിക്കുന്ന വിവരം. വണ്ടിപ്പെരിയാര്‍ സി.ഐ. ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....