തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഏകാദശി 11 ന് ആഘോഷിക്കുന്നതിന് തീരുമാനിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ ഒഴിവാക്കി ചടങ്ങുകള്‍ക്ക് പ്രാമുഖ്യം നല്‍കിയായിരിക്കും ആഘോഷ പരിപാടികള്‍ നടത്തുകയെന്ന് ക്ഷേത്രം ഡോര്‍മിറ്ററി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ദശമി ദിനത്തില്‍ തേവരേയും ശാസ്താവിനേയും കൂട്ടി എഴുന്നള്ളിക്കുന്നതിന് രണ്ടാനകള്‍ മാത്രമായിരിക്കും എഴുന്നള്ളിപ്പിന് ഉണ്ടാകുക. ദശമി ദിനത്തില്‍ വൈകിട്ട് നാലിന് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കും.
11 ന് ഏകാദശി ചടങ്ങുകള്‍ക്കുശേഷം ദ്വാദശി ദിനത്തില്‍ പുലര്‍ച്ചെ നടക്കുന്ന ദ്വാദശിപ്പണ സമര്‍പ്പണത്തോടെയായിരിക്കും ചടങ്ങുകള്‍ക്ക് സമാപനം. കോവിഡ് മൂലം ഈ വര്‍ഷത്തെ ഏകാദശി ദ്വാദശി ഊട്ടുകള്‍ നടത്തുന്നതല്ല.
ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം മാത്രമായിരിക്കും ആനയെഴുന്നള്ളിപ്പു ചടങ്ങുകള്‍ നടത്തുകയെന്നും ഭക്തജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും യോഗം നിര്‍ദേശിച്ചു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി. മോഹനന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എ. ഷീജ, ദേവസ്വം കമ്മിഷണര്‍ എന്‍. ജ്യോതി, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ.രാജന്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍ ജയരാജ്, ക്ഷേത്രം മാനേജര്‍ കൃഷ്ണന്‍ നമ്പൂതിരി,പോലീസ്, പഞ്ചായത്ത്, ഫയര്‍ ഫോഴ്‌സ്, ആക്ട്‌സ്, ക്ഷേത്രം വികസന സമിതി, ക്ഷേത്രം ഉപദേശക സമിതി, സനാതന ധര്‍മ പാഠശാല പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....