ദിവസവും വ്യത്യസ്ഥമായ മൊഴികള്‍ നല്‍കി കേസ് ആകെ വാം ചുറ്റിക്കുന്ന സ്വപ്‌നയുടെ മൊഴികളുടെ വിശ്വാസ്യതയില്‍ അന്വേഷണ സംഘത്തിലെ പ്രധാനികള്‍ക്ക് സംശയം .
കേരളത്തിലേക്ക് എത്തിയ സ്വര്‍ണത്തില്‍ നിന്നും, കേരളത്തില്‍ നിന്ന് പുറത്തേക്ക് കടത്തി എന്നു പറയുന്ന കള്ളപ്പണത്തില്‍ നിന്നും രാഷ്ട്രീയ നേതൃത്വത്തിലോ, ഭരണ നേതൃത്വത്തിലോ ഉള്ള ആര്‍ക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലന്നാണ് ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
വെറും മൊഴികള്‍ മാത്രമായി കോടതിയില്‍ എത്തിയാല്‍ തിരിച്ചടി നേരിടേണ്ടിവരും എന്നാണ് ഇവര്‍ പറയുന്നത്. സ്വപ്‌നയുടെ മൊഴി പൊതു സമൂഹത്തിന്റെ മുന്നിലും നിലനില്‍ക്കില്ല. കേരളത്തിലേക്ക് എത്തിയതിലെ പ്രധാന കേസായ സ്വര്‍ണകടത്തില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടാകാത്തതും ഇവരെ വലയ്ക്കുന്നുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം സ്വപ്‌ന കോടതിയില്‍ പറഞ്ഞ കാര്യങ്ങളും അടിസ്ഥാന രഹിതമാണന്ന നിലയിലാണ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ വരുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കപ്പുറം കേസിലെ പ്രതികള്‍ മറ്റു ചിലരാണന്ന സൂചനകളും ഇവര്‍ നല്‍കുന്നുണ്ട്.
ജയിലില്‍ ഭീഷണിയെന്ന സ്വപ്നയുടെ നിലപാട് തന്ത്രമെന്ന് സൂചന. ജാമ്യം ലഭിക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് നിഗമനം. സ്വപ്ന ആരോപിച്ചതുപോലുള്ള സന്ദര്‍ശകര്‍ ജയിലില്‍ എത്തിയിട്ടില്ലെന്ന് ജയില്‍ വകുപ്പ് കണ്ടെത്തി. ഇത് ഉറപ്പിക്കാന്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കും.
നേരത്തെ രണ്ട് കാര്യങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞത്. ഒന്ന് ജയിലില്‍ തനിക്ക് ഭീഷണിയുണ്ട്. മറ്റൊന്ന് പോലീസുകാരെന്ന് സംശയിക്കുന്ന ചിലര്‍ തന്നെ ജയലില്‍ സന്ദര്‍ശിച്ച് ഉന്നതരുടെ പേര് പറയരുതെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ജയില്‍ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്ന ആളുകള്‍ ജയിലിലെത്തി സ്വപ്നയെ കണ്ടിരുന്നോ എന്നതാണ് പ്രധാനമായും അന്വേഷിച്ചത്. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയുടെ വാദം തെറ്റാണെന്നാണ് ജയില്‍ വകുപ്പ് പറയുന്നത്. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.
പ്രാഥമിക പരിശോധനയില്‍ അട്ടക്കുളങ്ങര ജയിലില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചതായി ജയില്‍ വകുപ്പ് പറയുന്നില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ദക്ഷിണ മേഖലാ ജയില്‍ ഡിഐജിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....