അന്താരാഷരട്ര ഭീകര ബന്ധത്തിന്റെ കണ്ണികള്‍ തേടി ആരംഭിച്ച കേരളത്തിലെ സ്വര്‍ണ കടത്ത് കേസിന്റെ അന്വേഷണത്തില്‍ പ്രധാന ഏജന്‍സികള്‍ കാത്തിരിക്കുന്നത് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം.
അന്വേഷണം ആരംഭിച്ച് നാലുമാസം പിന്നിട്ടിട്ടും ഇതുവരെ കേസിന്റെ പ്രാന കണ്ണികളിലേക്ക് അന്വേഷണം എത്തിയിട്ടില്ല.ഇഡി യുടെ പേരില്‍ പുറത്തുവരുന്ന മൊഴികളില്‍ ചുറ്റിത്തിരിയുകയാണ് ഏജന്‍സികള്‍.
ഇതിനിടെയില്‍ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണചുമതലയുള്ള കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് അധികൃതരാണ് കമ്മിഷണറെ വിളിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
സ്വപ്നയുടെ രഹസ്യമൊഴി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്മിഷണറോട് അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടത്. രഹസ്യമൊഴിക്ക് മുന്നേ കസ്റ്റംസ് സ്വപ്നയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ കേസിന്റെ മെരിറ്റിലേക്ക് പോകുന്ന ഒന്നും അന്ന് ലഭിച്ചിരുന്നില്ല. ഇപ്പോഴത്തെ സ്ഥതി വിലയിരുത്തുന്നതിനും കൂടുതല്‍ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമാണ് ഡല്‍ഹിയാത്ര.
ഉന്നതരില്‍ രാഷ്ട്രീയ സ്രാവുകള്‍ ഉണ്ടെങ്കില്‍ അവരെ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുക എന്നതാണ് കേന്ദ്രത്തിന്റെ തന്ത്രം. ആ തന്ത്രത്തിന്റെ ഭാഗമായാണോ സുമിതിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്നും സംശയമുണ്ട്. പക്ഷെ നിലവില്‍ ബിജെപിക്ക് രാഷ്ട്രീയമായി ഉപയോഗിക്കാവുന്ന രീതിയില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇഡി കേസുകളില്‍ പോലും സി പി എം നേതൃത്വത്തിലെ ആരിലേക്കും എത്താനുള്ള ക്കരു തെളിവും ലഭിച്ചിട്ടില്ലന്നാണ് ഏജന്‍സികള്‍ പറയുന്നത്.
ഒടുവില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയാണ് നോട്ടീസ് നല്‍കിയത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമാകും മറ്റു ഏജന്‍സികള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ കസ്റ്റംസടക്കമുള്ള മറ്റ് ഏജന്‍സികള്‍ അതില്‍ വലിയ കാര്യം കണ്ടത്തിയിട്ടില്ല. അതുമാത്രമല്ല ഇഡി ക്കും ഇദ്ദേഹത്തെ നിലവിലെ കേസുകളുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവുകളും ആഭിച്ചില്ല.
അതിനിടെ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി എന്ന ആസ്ലാപണവും കോടതിയില്‍ തിരിച്ചടി ആകുമെന്ന് അന്വേഷണ സംഘം ഭയക്കുന്നു. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും. സ്വപ്നയുടെ ആരോപണങ്ങള്‍ മാത്രമായിട്ടാണ് മൊഴികളെ എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതി വിധി ന്യായത്തില്‍ വിലയിരുത്തിയിരിക്കുന്നത്.
കോടതിയില്‍ നല്‍കിയ പരാതിയിലാണ് സ്വപ്ന ഭീഷണിയുടെ കഥകള്‍ വിവരിച്ചത്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഭീഷണിയുണ്ടെന്നായിരുന്നു സ്വപ്ന പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്ന കാര്യം ചൂണ്ടിക്കാട്ടി കോഫേപോസ അഥോറിറ്റിക്കും സ്വപ്ന പരാതി നല്‍കിയിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ റിബിന്‍സിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. വിദേശത്ത് നിന്നും സ്വര്‍ണം അയച്ചതിലടക്കം റിബിന്‍സിന്റെ പങ്ക് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലിന് ശേഷം റിബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നേരത്തെ എന്‍.ഐ.എ റിബിന്‍സിനെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ജയില്‍ വകുപ്പ് നിഷേധിച്ചു. അമ്മയും, മകളും, ഭര്‍ത്താവിന്റെ സഹോദരനും ജയിലിലെത്തി സ്വപ്നയെ കണ്ടിരുന്നെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ പാര്‍പ്പിച്ചിരുന്നത്.
സ്വപ്നയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സ്വപ്നയുടെ സെല്ലില്‍ 24 മണിക്കൂറും ഒരു വനിതാ ഗാര്‍ഡിനെ നിയോഗിച്ചിട്ടുണ്ട്. ജയിലിന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെയും വിന്യസിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....