News Beyond Headlines

28 Tuesday
April

കളികാര്യമാവുന്നു സ്പീക്കര്‍ നിയമ നടപടികളിലേക്ക്

പ്രതിപക്ഷ നേതാവ് മുമ്പെങ്ങും ഇല്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നതിനു പിന്നില്‍ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യമുണ്ടന്ന് സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍.
തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു മറുപടിയുമായി എത്തിയതായിരുന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നു പറഞ്ഞ സ്പീക്കര്‍ അവരോടൊപ്പം വിദേശത്തേക്കു യാത്ര ചെയ്തിട്ടില്ലെന്നും വിദേശത്തു വച്ച് കണ്ടിട്ടില്ലെന്നും വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു കണ്ടുപിടിക്കുന്നതുവരെ കേസിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നു നിലപാടെടുത്ത സ്പീക്കര്‍, ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി പരിചയം ഉണ്ടെന്നു സ്പീക്കര്‍ പറഞ്ഞു. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ പരിപാടികളില്‍ ക്ഷണിക്കാന്‍ വന്നാണ് സൗഹൃദത്തിലായത്. അവരുടെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നു. ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞശേഷം സഹായം ആവശ്യപ്പെടുകയോ സഹായം ചെയ്യുകയോ ഉണ്ടായിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കും. അക്കാര്യത്തില്‍ സാധാരണ പൗരനു കിട്ടുന്ന പരിഗണന മതി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയോ വിമര്‍ശനം ഉന്നയിക്കുകയോ ചെയ്യുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

വിദേശ യാത്രകളെ സംബന്ധിച്ച ചോദ്യത്തിന്, തന്റെ ഗ്രാമത്തിലുള്ളവര്‍ കൂടുതലും വിദേശത്താണെന്നും അവരുടെ ക്ഷണം അനുസരിച്ച് കെഎംസിസി അടക്കമുള്ള സംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. താന്‍ ഒഴികെയുള്ള കുടുംബം അവിടെയാണ്. എംബസിയെ അറിയിച്ചാണ് വിദേശത്തു പോയിട്ടുള്ളത്. സങ്കല്‍പത്തില്‍പോലും ഇല്ലാത്ത കാര്യമാണ് ആരോപണങ്ങളായി വരുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കടലാസ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇ-വിധാന്‍ സഭയെപറ്റി ആലോചിച്ചത്. സഭയുടെ സ്റ്റിയറിങ് കമ്മിറ്റി ചര്‍ച്ച നടത്തി ഐടി മിഷന്‍ ഉള്‍പ്പെടുന്ന സാങ്കേതിക കമ്മിറ്റിയും പിഡബ്ലുഡി സാങ്കേതിക കമ്മിറ്റിയും പരിശോധിച്ചശേഷമാണ് ഇ-വിധാന്‍ സഭ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉന്നതല സമിതി രൂപീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതനുസരിച്ച് ഭരണ-പ്രതിപക്ഷത്തുള്ള 9 പേരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രേഖകള്‍ ആര്‍ക്കും പരിശോധിക്കാം.
കെട്ടിച്ചമച്ച ആരോപണങ്ങള്‍ക്ക് ആയുസുണ്ടാവില്ലെന്ന് രേഖകള്‍ ഉദ്ധരിച്ച് സ്പീക്കര്‍ പറഞ്ഞു.

കടലാസ് രഹിത പദ്ധതിയില്‍ ഏകപക്ഷീയമായി സ്പീക്കര്‍ തീരുമാനമെടുത്തതല്ല. ഓരോ പ്രവര്‍ത്തിയിലും എഞ്ചീനീയറിംങ് വിഭാഗത്തിന്റെ നിരീക്ഷണമുണ്ട്. പ്രതിപക്ഷനേതാവിന്റെ ആവശ്യപ്രകാരം ഉന്നതസമിതിയുണ്ടാക്കിയിരുന്നു.

ശങ്കരനാരാണയന്‍ തമ്പി ഹാള്‍ പുതുക്കിപ്പണിതത് ലോകകേരള സഭയുടെ അന്തസ് ഉറപ്പാക്കാന്‍ വേണ്ടിയാണ്. ഇതിനെ പ്രതിപക്ഷ അംഗങ്ങളും പ്രശംസിച്ചിരുന്നു. 9 കോടി 17 ലക്ഷത്തിന് പണി പൂര്‍ത്തിയാക്കി.16.50 കോടിക്കായിരുന്നു ഭരണാനുമതി. സഭാ ടിവി മാതൃകാപരമാണ്. ധൂര്‍ത്തല്ല ലക്ഷ്യം.സഭ ടിവിയില്‍ ആര്‍ക്കും സ്ഥിരം നിയമനമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കാം. ഊഹാപോഹങ്ങള്‍ വച്ചുള്ള പരാമര്‍ശം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭയിലെ എല്ലാ പ്രവൃത്തികളും സഭാസമിതികളുടെ നേതൃത്വത്തിലാണ്. എന്തടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണമെന്ന് മനസ്സിലാകുന്നില്ല. ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ല. ഊരാളുങ്കലിന് കരാര്‍ നല്‍കിയത് ഇവിധാന്‍ സഭ ഒരുക്കുന്നതിനാണ്. ഇവിധാന്‍ സഭ നടപ്പാകുമ്പോള്‍ 40 കോടി രൂപ പ്രതിവര്‍ഷം ലാഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ സെക്രട്ടേറിയറ്റോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടന പദവികളോ വിമര്‍ശനത്തിന് വിധേയമാകാന്‍ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ല. സമൂഹത്തിന്റെയും വ്യത്യസ്ത തരത്തിലുള്ള സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിമര്‍ശനത്തിനും സ്‌ക്രൂട്ടിനിക്കും സ്പീക്കറും നിയമസഭയും വിധേയമാകുന്നതില്‍ ഒരു അസഹിഷ്ണുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരുന്നു കഴിഞ്ഞ നാലരവര്‍ഷവും നേതൃത്വം കൊടുത്തിരുന്നതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഒന്നാം ലോക കേരള സഭയുടെ ഭാഗമായി ലോഞ്ചില്‍ നടന്ന പ്രവൃത്തികള്‍ നിയമ സഭ സെക്രട്ടേറിയേറ്റിന്റെ നേതൃത്വത്തിലല്ല നടന്നത്. നിയമസഭ സെക്രട്ടേറിയേറ്റിനോട് അതിന് അനുവാദം ചോദിക്കുകയായിരുന്നു. നോര്‍ക്കയുടെ നേതൃത്വത്തില്‍ സമ്മേളനം നടത്തുന്നതിന് അനുവാദം ചോദിച്ചു. അതിന് അനുവാദം കൊടുക്കുകയായിരുന്നു. അവിടേക്ക് ആവശ്യമായ കസേരകള്‍ നമ്മുടേതാണ്. അത് വാങ്ങിച്ചു. ആ കസേരകള്‍ വീണ്ടും അത് പുതുക്കിയപ്പോള്‍ നമ്മള്‍ ഉപയോഗിക്കുകയും ചെയ്തു. മറ്റ് പ്രവൃത്തികള്‍ നോര്‍ക്കയുടെ ഭാഗത്തുനിന്നാണുണ്ടായത്.

മെമ്പേഴ്‌സ് ലോഞ്ചിലെ സിവില്‍,മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ പ്രവൃത്തികള്‍ക്ക് 16 കോടി 65 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്. ഭരണാനുമതിയുടെ ഭാഗമായി വന്നിട്ടുള്ള ചെലവുകള്‍ ആവശ്യമുള്ളതാണോ എന്നതിന് സ്‌ക്രൂട്ടിനി നടത്താന്‍ വിദഗ്ധ സമിതിയുണ്ട്. 9 കോടി 17 ലക്ഷത്തിനാണ് പണി പൂര്‍ത്തീകരിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഊരാളുങ്കലിന് കരാര്‍ നല്‍കിയത് അവരുടെ മെച്ചപ്പെട്ട ട്രാക്ക് റെക്കോഡ് പരിഗണിച്ചാണ്. പ്രവൃത്തി അവര്‍ നിശ്ചയിച്ച സമയത്ത് പൂര്‍ത്തീകരിച്ചു. ഇതിന് നിയമസഭ സമിതി മേല്‍നോട്ടം വഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....