ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം ഇല്ലാതായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പോളിങ്ങ് ശതമാനം കുറഞ്ഞത് കോട്ടയത്തെ കോണ്‍ഗ്രസ് ക്യാമ്പിനെ ആശങ്കയിലാക്കുന്നു.
ജില്ലയിലെ ഏല്ലാ പ്രവര്‍ത്തനങ്ങളും ഏകോപ്പിച്ച് ആവശ്യത്തിന് ഫണ്ടുകള്‍ എത്തിച്ച് മുന്നോട്ടു കൊണ്ടുപോയിരുന്നത് ഉമ്മന്‍ചാണ്ടിയാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അദ്ദേഹം പരസ്യപ്രചരണത്തില്‍ നിന്ന് പാടെ മാറിയത് വല്ലാതെ ഉലച്ചു കളുഞ്ഞു എന്നാണ് നേതാക്കള്‍ പറയുന്നത്.
പകരം നേതൃത്വം ഏറ്റെടുത്ത തിരുവഞ്ചൂരിന് ജില്ലയിലെ എല്ലാവരെയും ഒരുപോലെ കൊണ്ടുപോകാന്‍ സാധിച്ചില്ല. സീറ്റ് വിഭജനത്തില്‍ പോലും തിരുവഞ്ചൂര്‍ സ്വന്തം ആളുകളെ തിരികി കയറ്റി എന്ന ആക്ഷേപം ഐ ഗ്രൂപ്പിനും, എ ഗ്രൂപ്പിനുമുണ്ട്.
ഇടതുപക്ഷവും, ബിജെപിയും അവരവരുടെ വോട്ടുകള്‍ ചെയ്യിക്കാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിന് ശ്രമിച്ചില്ലന്ന റിപ്പോര്‍ട്ടാണ് ഡി സി സി മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് പോരിനെ തുടര്‍ന്ന് സീറ്റ് പോരടിച്ച് വാങ്ങിയ ജോസഫ് ഗ്രൂപ്പ് മെയ്യനങ്ങി ഒരു വാര്‍ഡിലും ജോലി ചെയ്തിട്ടില്ലന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. വെള്ളൂര്‍ ഡിവിഷന്‍ ഒഴികെ ഒരിടത്തും അവര്‍ പണം ഇറക്കി പ്രചരണം നടത്തിയിട്ടില്ല.
രണ്ടാംഘട്ടത്തില്‍ കനത്ത പോളിങ്. പ്രാഥമിക കണക്കുകള്‍പ്രകാരം അഞ്ച് ജില്ലയിലും 76 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി. 80 ശതമാനത്തോളംപേര്‍ വോട്ടുചെയ്ത വയനാടാണ് മുന്നില്‍-- 79.46 ശതമാനം. പിന്നിലുള്ള കോട്ടയവും ഒട്ടും മോശമാക്കിയില്ല-- 73.91 ശതമാനം. പാലക്കാട്- 77.97, എറണാകുളം- 77.13, തൃശൂര്‍ - 75.03 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. അന്തിമകണക്കില്‍ പോളിങ് ശതമാനം വര്‍ധിക്കാമെങ്കിലും അതിന്റെ മേന്‍മയില്‍ ജില്ലയിലെ ആധിപത്യം നിലനിര്‍ത്താം എന്ന വിശ്വാസം കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ക്ക് ഇല്ല.
ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കാത്ത നിലയുണ്ടായി , നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നങ്ങള്‍ ഒത്തു തീര്‍ന്നില്ലങ്കില്‍ കോട്ടയം ഡി സി സിക്ക് വന്‍ തിരിച്ചടി ആകും ഉണ്ടാവുകയെന്ന് ഒരു യുവജന നേതാവ് വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....