കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള മുന്നൊരുക്കവുമായി കേരളം. വിതരണം ഏകോപിപ്പിക്കാന്‍ നാല് സമിതി രൂപീകരിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന, ജില്ല, ബ്ലോക്ക് കര്‍മ സമിതികള്‍ എന്നിവയ്ക്കാണ് രൂപം നല്‍കിയത്. പ്രതിരോധ കുത്തിവയ്പ് ഉള്‍പ്പെടെ പതിവ് ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകാതെ കോവിഡ് വാക്‌സിന്‍ വിതരണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം.
സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി
ചീഫ് സെക്രട്ടറി ചെയര്‍പേഴ്സണും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും. വാക്‌സിനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുക, വാക്‌സിന്‍ ആദ്യം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം, വാക്‌സിന്‍ സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ തടയല്‍, സംസ്ഥാന, ജില്ലാ കര്‍മസമിതികളുടെ യോഗങ്ങള്‍ അവലോകനം ചെയ്യല്‍ എന്നിവയാണ് ചുമതലകള്‍.
സംസ്ഥാന കര്‍മ സമിതി (എസ്ടിഎഫ്)
അഡീ. ചീഫ് സെക്രട്ടറി/ കമീഷണര്‍/ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരില്‍ ഒരാള്‍ ചെയര്‍പേഴ്സണും സ്റ്റേറ്റ് ഇമ്യൂണൈസേഷന്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയും. രണ്ടാഴ്ചയിലൊരിക്കല്‍ യോഗം. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഓരോ ജില്ലയിലെ ഏകോപനത്തിന് നിയമിക്കുക, കിംവദന്തികള്‍ തടയാന്‍ പ്രത്യേക മീഡിയ രൂപരേഖ തയ്യാറാക്കുക എന്നിവയാണ് ചുമതല.
ജില്ലാ കര്‍മ സമിതി (ഡിഎസ്എഫ്)
ജില്ലാ മജിസ്ട്രേട്ട് ചെയര്‍പേഴ്സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയും. ആഴ്ചയിലൊരിക്കല്‍ യോഗം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന നടപടികളുടെ രൂപരേഖ തയ്യാറാക്കുക, മറ്റ് ആരോഗ്യ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകാതെ വാക്‌സിന്‍ വിതരണം നടത്തുക എന്നിവയാണ് ചുമതല.
ബ്ലോക്ക് കര്‍മസമിതി
ബ്ലോക്ക് തലത്തിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ചെയര്‍പേഴ്സണ്‍. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കണ്‍വീനര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....