News Beyond Headlines

02 Friday
January

ചെന്നിത്തലയുടെ അവകാശലംഘനം ചര്‍ച്ച ചെയ്യണ്ടേ

നിയമസഭ സെക്രട്ടേറിയേറ്റോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടന പദവികളോ വിമര്‍ശനത്തിന് വിധേയമാകാന്‍ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നുമില്ല എന്ന് കോട്ടയം സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ്റെ ഫേസ് ബുക്ക് പോസ്റ്റ്.

ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഒരിക്കലും നല്ലതല്ല, അത് പൊതു സമൂഹവും മറക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഏത്അവകാശലംഘനമാണ്..കേരളംചർച്ച_ചെയ്യേണ്ടത്

നിയമസഭ സെക്രട്ടേറിയേറ്റോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടന പദവികളോ വിമര്‍ശനത്തിന് വിധേയമാകാന്‍ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നുമില്ല. സമൂഹത്തിന്റെയും വ്യത്യസ്ത തരത്തിലുള്ള സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിമര്‍ശനത്തിനും സ്‌ക്രൂട്ടിനിക്കും സ്പീക്കറും നിയമസഭയും വിധേയമാകുന്നതില്‍ ഒരു അസഹിഷ്ണുതയുമില്ല.

കേരളീയ സമൂഹത്തോട് ഇക്കാര്യം പറഞ്ഞത് സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ്.എന്തുകൊണ്ടാണ് ബഹുമാനപ്പെട്ട സ്പീക്കര്‍ക്ക് അങ്ങനെ പറയേണ്ടി വന്നത്. നിയമസഭയുടെ ചട്ടവും നിയമങ്ങളും അനുസരിക്കാന്‍ ചുമതലപ്പെട്ടയാള്‍ അതെല്ലാം കാറ്റില്‍ പറത്തി. നുണപ്രചരവുമായി പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്ന സ്ഥിതി ഉണ്ടായപ്പോഴാണ് നിലപാട് വ്യക്തമാക്കാന്‍ സ്പീക്കര്‍ എത്തിയത്.

ഇങ്ങനെ ദുഷ്പ്രചരണം നടത്തുന്നത് കേരളത്തിന്റെ പ്രതിപക്ഷ നേതാവായിപ്പോയി എന്നുള്ളത് നമ്മുടെ ദുര്‍ഗതി. ഭരണഘടന സ്ഥാപനമായ സ്പീക്കറോടും , സ്പീക്കറുടെ ഓഫീസിനോടും എങ്ങനെ പെരുമാറണം എന്നുള്ളതിന് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. സഭയ്ക്കുള്ളില്‍ ഏതു രീതിയിലും എങ്ങനെയും സ്പീക്കറുടെ നടപടികളെ വിമര്‍ശിക്കാന്‍ സാധിക്കും.

സഭയ്ക്കുള്ളില്‍ ഉന്നയിച്ചിട്ട് പരിഹാരം കണ്ടില്ല, എന്നാണ് കഴിഞ്ഞ ദിവസം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. ഏതു നിയമസഭയിലാണ് അദ്ദേഹം ഈ ആരോപണങ്ങള്‍ സ്പീക്കര്‍ക്കെതിരെ ഉന്നയിച്ചത്. അതുമല്ല അങ്ങനെ പറഞ്ഞതൊക്കെ പുറത്തു പറയാന്‍ അദേഹത്തിന് സാധിക്കുമോ. അവകാശ ലംഘനമല്ലേ പ്രതിപക്ഷ നേതാവിന്റെ പദവി വഹിക്കുന്ന ആളില്‍ നിന്ന് ഉണ്ടായത്.

കേരളത്തിന്റെ ബഹുമാന്യനായ ധനകാര്യമന്ത്രി സംസ്ഥാന വികസനത്തെ തകര്‍ക്കുന്ന ഒരു നീക്കം സി ഐ ജി യുടെ ഭാഗത്തുനിന്ന് ഉണ്ടായത് ചൂണ്ടിക്കാണിച്ചപ്പോള്‍ അവകാശ ലംഘനത്തെക്കുറിച്ച് വാചാലരായ പ്രതിപക്ഷ അംഗങ്ങള്‍ അടിസ്ഥാനരഹിതമായ അപവാദ പ്രചരണങ്ങള്‍ തുടരുന്നതിലെ അവകാശ ലംഘനം കാണാതെ പോകുന്നത് എന്തുകൊണ്ടാണ്.

ജനാധിപത്യ വ്യവസ്ഥയെ ആകെ മലീമസമാക്കുന്ന ഈ അവകാശ ലംഘനം കേരളീയ സമൂഹം അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.കേരളസമൂഹത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം ഉള്ളവരാണ് മാധ്യമങ്ങള്‍. നിര്‍ഭാഗ്യവശാല്‍ നിലവിലെ സംഭവങ്ങളില്‍ മാധ്യമങ്ങള്‍ അവയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കകുന്നുണ്ടോ എന്ന് സംശയം.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മകൊണ്ടോ, അതുമല്ല ഗൂഡലക്ഷ്യങ്ങളുടെ ഭാഗമായോ ഭരണഘടനാ സ്ഥാപനമായ സ്പീക്കറുടെ മേല്‍ ദുരാരോപണങ്ങളുടെ കെട്ടഴിച്ചു വിടുമ്പോള്‍ അത് അതേപടി പ്രസിദ്ധീകരിക്കുന്നത് ഉചിതമാണോ എന്ന് ആ സ്ഥാപനങ്ങളിലെ പ്രബുദ്ധരായ മാധ്യമപ്രവര്‍ത്തകരാണ് തീരുമാനിക്കേണ്ടത്.

ഞാന്‍ വായിച്ചറിഞ്ഞ ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട്
അവസാനിപ്പിക്കാം .

1971 ആഗസ്‌റ് 18-ാം തീയതിയിലെ തനിനിറം പത്രത്തില്‍ 'നിയമസഭാ സ്പീക്കറുടെ കൂറ്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ സ്പീക്കറുടെ സഭയിലെ തീരുമാനങ്ങളെ ചോദ്യംചെയ്തുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകയാല്‍ ഇക്കാര്യം ഒരു അവകാശ ലംഘന പ്രശ്‌നമായി ഉന്നയിക്കുന്നതിന് എം എല്‍ എ മാരായ ഗോപിനാഥപിള്ള ടി.എ. മജീദ് എന്നിവര്‍ സ്പീക്കറുടെ അനുമതിതേടി.

അവകാശ ലംഘന പ്രശ്‌നം ഉന്നയിക്കുന്നതിന് ഗോപിനാഥപിള്ളയ്ക്ക് അനുമതി നല്കുകയും സഭ അംഗീകരിച്ച ഒരു പ്രമേയം വഴി ഈ പ്രശ്‌നം പ്രിവിലേജസ് സമിതിയ്ക്ക് അയയ്ക്കുകയും ചെയ്തു.പ്രശ്‌നം പരിശോധിച്ച സമിതി തനിനിറത്തിലെ എഡിറ്റോറിയല്‍ എഴുതിയ പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ശ്രീ. കൃഷ്ണന്‍ നായര്‍ സഭയുടെ പ്രത്യേക അവകാശങ്ങള്‍ ലംഘിക്കുകയും സഭയോട് അനാദരവ് കാണിക്കുകയും ചെയ്തതായി കണ്ടെത്തി.

കൃഷ്ണന്‍ നായര്‍ ചെയ്ത കുറ്റം വളരെ ഗൗരവമായ ഒന്നായതിനാല്‍ അദ്ദേഹത്തെ സഭ മുമ്പാകെ വിളിപ്പിച്ച് കര്‍ശനമായി താക്കീത് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. (നാലാം കേരള നിയമസഭയുടെ അഞ്ചാമത് റിപ്പോര്‍ട്ട്) സഭ ഈ ശുപാര്‍ശ അംഗീകരിക്കുകയും 1972 ഒക്ടോബര്‍ 31-ാം തീയതി കൃഷ്ണന്‍ നായരെ സഭ മുമ്പാകെ വിളിച്ചുവരുത്തി കര്‍ശമായി താക്കീത് നല്‍കുകയും ചെയ്തു.ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഒരിക്കലും നല്ലതല്ല, അത് പൊതു സമൂഹവും മറക്കരുത് എന്നും വി.എൻ. വാസവൻ ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/vnvasavanofficial/posts/1437635973098758

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....