ദേശീയതലത്തില്‍ ഇടതുപക്ഷ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ക്രൈസ്തവ സഭകളുടെ നീക്കം മുളയിലേ നുള്ളാന്‍ ഒരുങ്ങി ബിജെപി .
മിസോറാം ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ളയെ ഉപയോഗിച്ച് അനുനയത്തിലൂടെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഇടതുകര്‍ഷക സംഘടനകള്‍ സജീവമാക്കിയിരിക്കുന്ന ഇടപെടലുകളുടെ പശ്ചാതലത്തിലാണ് ഇടതു പക്ഷത്തേക്ക് അടുക്കാനുള്ള നീക്കം സഭതുടങ്ങിയിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ സഭയുമായി നേരിട്ട് ചര്‍ച്ച തുടങ്ങിയതും ബിജെപി യെ വിഷമിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ ഉണ്ടാക്കുന്ന ധാരണ ദേശീയ തലത്തില്‍ വളരെ പെട്ടന്ന് വ്യാപിപ്പിക്കാന്‍ സഭകള്‍ക്ക് സാധിക്കും . പല കേന്ദ്രങ്ങളിലും അത് ഇടതു പക്ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കും എന്ന സംശയവും ബ ജെ പി ക്കുണ്ട്.
ന്യൂനപക്ഷ സംവരണവുമായി ബന്ധപ്പെട്ട് കാലങ്ങളായി ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ വച്ചതിനു പിന്നാലെ ബിഷപ്പുമാരുമായി പിണറായി ചര്‍ച്ച നടത്തി.
തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത് (പാലക്കാട്), ഡോ. വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട്), മാര്‍ ജോസ് പൊരുന്നേടം (മാനന്തവാടി), മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശ്ശേരി), ജോസഫ് മാര്‍ തോമസ് (ബത്തേരി), ഡോ. അലക്സ് വടക്കുംതല (കണ്ണൂര്‍), മാര്‍ ജോസഫ് പണ്ടാരശേരില്‍ (കോട്ടയം), മാര്‍ ജോസഫ് പാംപ്ലാനി (തലശ്ശേരി), തലശ്ശേരി അതിരൂപതാ ചാന്‍സലര്‍ ഫാ.തോമസ് തെങ്ങുംപള്ളില്‍, ബത്തേരി രൂപതാ ചാന്‍സലര്‍ ഫാ.ഫിലിപ് മാത്യു വെട്ടിക്കാട് എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച .
മുഖ്യമന്ത്രി കുടിയേറ്റ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന സന്ദേശമാണ് സഭാ നേതൃത്വം നല്‍കുന്നത്. ഇത് മനസ്സിലാക്കിയുള്ള ഇടപടെലിന് സര്‍ക്കാരും ശ്രമിക്കും. വടക്കന്‍ കേരളത്തില്‍ കുടിയേറ്റ കര്‍ഷകരുടെ വോട്ട് നിര്‍ണ്ണായകമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് കോണ്‍ഗ്രസിനെ കൈവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പുമാരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയത്. പ്രശ്ന പരിഹാരം ഉറപ്പു നല്‍കുകയും ചെയ്തു.
ഇതിനിടയിലാണ് സഭയുമായി ബി ജെ പി ബാന്ധവം ഉറപ്പിക്കാന്‍ ശ്രീധരന്‍ പിള്ള എത്തുന്നത്.
ബിജെപി നേതാക്കളില്‍ സഭയുമായി ഏറെ അടുപ്പമുണ്ടായിരുന്നത് പി എസ് ശ്രീധരന്‍ പിള്ളയ്ക്കാണ്.
അതിനിടെ ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള വിഹിതത്തില്‍ ക്രൈസ്തവരോട് അനീതിയുണ്ടെങ്കില്‍ പരിഹരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി ശ്രീധരന്‍ പിള്ള സഭയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം കര്‍ദിനാളുമായി ശ്രീധരന്‍ പിള്ള ചര്‍ച്ച നടത്തിയിരുന്നു. അന്ന് ചില ആശങ്കകള്‍ അവര്‍ അറിയിച്ചിരുന്നു. ഇതാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നുവെന്ന് പിള്ള പറയുന്നത്. കേന്ദ്രത്തിന്റെ ന്യൂനപക്ഷ സഹായ പദ്ധതികള്‍ കേരളത്തില്‍ മറ്റൊരു സമുദായത്തിന് കിട്ടുന്നുവെന്നും തങ്ങള്‍ക്ക് അര്‍ഹമായത് കിട്ടുന്നില്ലെന്നും ക്രൈസ്തവ സഭകള്‍ക്ക് പരാതിയുണ്ടെന്ന് അന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണെന്നും പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി സഭാമേധാവികള്‍ നിവേദനം ഏല്‍പ്പിച്ചെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
ന്യൂനപക്ഷ സ്‌കീമുകളിലൂടെ ലഭിക്കുന്ന തുകയുടെ 20 ശതമാനംമാത്രമാണ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കു കിട്ടുന്നത്. ബാക്കി മറ്റ് ന്യൂനപക്ഷ സമൂഹത്തിന് നല്‍കുകയാണെന്നും ബിഷപ്പുമാര്‍ പറഞ്ഞതായി ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. ഈ വിഷയമാണ് ബിജെപി ചര്‍ച്ചയാക്കാന്‍ പോകുന്നത്.
ശ്രീധരന്‍ പിള്ളയെ ഒപ്പം നിര്‍ത്തി അനുനയം നോക്കുന്നതിനൊപ്പം കേന്ദ്രഏജന്‍സികളെ കാട്ടിയുള്ള വിരട്ടലും ബിജെപി തുടരുന്നുണ്ട്. കെ പി യോഹന്നാന്റെ ആസ്ഥാനത്തിലെ റെയിഡ് മറ്റുള്ളവര്‍ക്കുള്ള സൂചനയാണന്ന് ഒന്നിലധികം തവണ ചില ഹിന്ദു സംഘടനാ നേതാക്കള്‍ പ്രകടിപ്പിച്ചു കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....