ബാർകോഴയുമായി ബന്ധപ്പെട്ട മൊഴിയിൽ പ്രതിപക്ഷനേതാവിന് എതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് നിയമാനുസൃതമായ അന്വേഷണത്തിന് അനുമതി നൽകിയതെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
അത്തരം അന്വേഷണങ്ങളെ തടസ്സപ്പെടുത്താൻ നിയമസഭാ അധ്യക്ഷന് കഴിയില്ല. ഇതിന്റെ പേരിലാവാം അദ്ദേഹം ആരോപണം ഉന്നയിക്കുന്നത്.കേരളത്തിലെ ലൈഫ് പദ്ധതിയെ ആകെ തടസ്സപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിച്ചപ്പോഴാണ് അത് അവകാശലംഘനത്തിന് എതിരായ പരാതിയായി മുന്നിലെത്തിയത്. അത് നിയമസഭാ സമിതിക്ക് കൈമാറുകയാണ് സ്പീക്കർ ചെയ്തത്. കേന്ദ്ര ഏജൻസിക്ക് എതിരേ നടപടിയെടുക്കാൻ ശ്രമിച്ചതാവാം ബിജെപി. നേതാവിനെ പ്രകോപിപ്പിച്ചത്. നിയമാനുസൃതമായ ഒരു അന്വേഷണവും തടയാൻ സ്പീക്കർ എന്ന നിലയിൽ തനിക്ക് സാധിക്കില്ല.
എന്നാൽ, എല്ലാ പരാതികളിലും കണ്ണുംപൂട്ടി അന്വേഷണത്തിന് അനുമതി നൽകാറില്ല. വി.ഡി. സതീശന്റെ വിദേശയാത്ര സംബന്ധിച്ചും അൻവർ സാദത്ത് എംഎൽഎ.യെക്കുറിച്ചുള്ള പരാതിയിലും അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ല.കേസെടുക്കാൻ പര്യാപ്തമായ കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ നൽകാനാണ് ഈ രണ്ട് പരാതിയിലും ആവശ്യപ്പെട്ടിരിക്കുന്നത്.
സി.എ.ജി. റിപ്പോർട്ട സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ നൽകിയ പരാതിയിലും ധനകാര്യ മന്ത്രി നൽകിയ പരാതിയിലും യുക്തിയുണ്ട് എന്നതിനാലാണ് അവ നിയമസഭാ സമിതിക്ക് കൈമാറിയത്. സ്പീക്കറുടെ നടപടികളിലെ നിഷ്പക്ഷത കാണിക്കാനാണ് ഇത് ചൂണ്ടിക്കാണിച്ചത്.
നാലുവർഷവും ആക്ഷേപങ്ങളൊന്നും എവിടെയും ഉണ്ടായിരുന്നില്ല. ഇപ്പോഴുണ്ടായത് സ്വാഭാവികമായി കാണാനാവില്ല. തെറ്റിദ്ധാരണ കൊണ്ടാണോ അതല്ല, തെറ്റായി ധരിച്ചിട്ടാണോ അത് എന്നതിലാണ് സംശയം. സ്പീക്കർ പദവി ഏറ്റെടുത്തശേഷം പാർട്ടി പരിപാടികളിൽ പങ്കെടുക്കാറില്ല. എന്നാൽ, അതിനർഥം പാർട്ടിക്കാരനല്ലാതായി എന്നല്ല. ഈ പദവിയിൽ ഇരുന്നുകൊണ്ട് തീർത്തും നിഷ്പക്ഷമായി എല്ലാ വിഭാഗത്തിന്റെയും അംഗീകാരം വാങ്ങിയാണ് മുന്നോട്ടുപോയത്. എന്നാൽ, ഭീഷണികൊണ്ടോ കുപ്രചാരണങ്ങൾ കൊണ്ടോ ഭയപ്പെട്ട് പിന്മാറാൻ തീരുമാനിച്ചിട്ടില്ല.
വിദേശത്ത് ഞാൻ പങ്കെടുത്ത ഔദ്യോഗിക പരിപാടികളിലും സ്വപ്ന പങ്കെടുത്തിട്ടില്ല. മറ്റ് ചടങ്ങുകളിലും ഉണ്ടായിരുന്നില്ല. യു.എ.ഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥ എന്ന നിലയിലുള്ള പരിചയവും സൗഹൃദവും മാത്രമാണ് അവരുമായി ഉണ്ടായിരുന്നത്. എന്നാൽ, എനിക്ക് പറ്റിയ ഒരേ ഒരു അബദ്ധം അവരുടെ നിർബന്ധത്തിന് വഴങ്ങി നെടുമങ്ങാട്ട് കാർബൺ എന്നൊരു കട ഉദ്ഘാടനം ചെയ്യാൻ പോയി എന്നതു മാത്രമാണ്. സ്വപ്നയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു ആ യാത്ര. ഇപ്പോൾ സ്വർണക്കടത്ത് വിവാദത്തിൽപ്പെട്ട സന്ദീപ് നായരുമായി പരിചയമുണ്ടായിരുന്നില്ല. അയാൾക്ക് അത്തരം പരിപാടികൾ ഉണ്ടെന്ന് അറിഞ്ഞതുമില്ല. ആ കട ഉദ്ഘാടനം ചെയ്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ആക്ഷേപങ്ങളത്രയും രൂപപ്പെട്ടുവന്നത്. മൂന്നുതവണ ആ പരിപാടിയിൽനിന്ന് ഒഴിഞ്ഞുമാറിയതാണ്. ഒടുവിൽ നിരന്തരമുള്ള സ്വപ്നയുടെ ഫോൺവിളികളെത്തുടർന്നാണ് നിയമസഭ പിരിഞ്ഞശേഷം ആ പരിപാടിക്ക് പോയത്. ഒരു നയതന്ത്ര ഓഫീസിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് അവരുടെ ഫോൺവിളികളെ കണ്ടത്. എന്നാൽ, കടയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിക്കാതിരുന്നത് വീഴ്ചയായിപ്പോയി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....