മലയാളി നഴ്‌സിനെ ലാത്തികൊണ്ട് അടിച്ചെന്ന് പരാതി
ന്യൂഡല്‍ഹി: എയിംസില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ വന്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ നിരവധി നഴ്‌സുമാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും മലയാളി നഴ്‌സിനെ പൊലീസ് ലാത്തികൊണ്ട് അടിച്ചെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സമരത്തിനെത്തിയ നഴ്‌സുമാരെ പ്രധാന കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊലീസ് നഴ്‌സിനെ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. അടിയേറ്റ നഴ്‌സിന്റെ കാല് പൊട്ടി. ഡയറക്ടര്‍ ഓഫീസിന് മുന്നില്‍ നഴ്‌സുമാരുടെ പ്രതിഷേധം തുടങ്ങി. എംയിസ് കാമ്പസിനകത്ത് വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ആറാം ശമ്പള കമ്മീഷനിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, കരാര്‍ അടിസ്ഥാനത്തില്‍ എം യിസിലേക്ക് സ്വകാര്യ ഏജന്‍സിയില്‍ നിന്ന് നഴ്‌സുമാരെ നിയമിക്കുന്നത് നിര്‍ത്തുക, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ലഭിക്കുന്ന ചികിത്സ സൗകര്യം ലഭ്യമാക്കുക, നഴ്‌സിംഗ് നിയമനത്തില്‍ ആണ്‍- പെണ്‍ അനുപാതികം പാലിക്കുക തുടങ്ങി 23 ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഴ്‌സുമാര്‍ സമരം നടത്തുന്നത്. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്എസ് എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. തീരുമാനം വരുംവരെ ജോലിയില്‍ പ്രവേശിക്കാന്‍ തയാറല്ലെന്ന് നഴ്സുമാര്‍ വ്യക്തമാക്കി.
ഇന്നലെയാണ് സമരം ആരംഭിച്ചത്. ജീവനക്കാരെ അനുനയിപ്പിക്കാന്‍ എയിംസ് അധികൃതര്‍ ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. അതേസമയം, നഴ്‌സുമാര്‍ക്ക് അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. നഴ്‌സുമാര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങാതിരിക്കാന്‍ ആവശ്യ നടപടി സ്വീകരിക്കുവാന്‍ എയിംസ് അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചാണ് സമരം. ഇന്നലെ മുതലാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തതും തുടങ്ങിയതും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....