തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിലും നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം. അനുകൂല രാഷ്ട്രീയ അന്തരീക്ഷം മുതലാക്കാനായില്ലെന്നും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പിഴച്ചെന്നും ഒ.രാജഗോപാല്‍ കുറ്റപ്പെടുത്തി.സുവര്‍ണ്ണാവസരം കളഞ്ഞെന്ന് പി.എം. വേലായുധനും അഭിപ്രായപ്പെട്ടു. ശബരിമല വിവാദം ഉണ്ടാക്കിയ സുവര്‍ണ്ണാവസരം കളഞ്ഞെന്നായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനം. സര്‍ക്കാറും പ്രതിപക്ഷവും ഒരു പോലെ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ മറ്റൊരു സുവര്‍ണ്ണാവസരം കൂടി നഷ്ടമാക്കിയെന്നാണ് തദ്ദേശഫലത്തെ പാര്‍ട്ടിയിലെ വിമര്‍ശകര്‍ വിലയിരുത്തുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് തടയിടാന്‍ ഇടതും വലതും ക്രോസ് വോട്ട് ചെയ്‌തെന്ന് കെ സുരേന്ദ്രന്‍ ആരോപിക്കുമ്പോഴാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പിഴച്ചെന്ന രാജഗോപാലിന്റെ വിമര്‍ശനം. രാജഗോപാലിന് പിന്നാലെ കൂടുതല്‍ നേതാക്കളും സുരേന്ദ്രനെതിരെ രംഗത്തെത്തിശോഭാസുരേന്ദ്രന്റെ പരാതി നേരത്തെ തീര്‍ക്കേണ്ടതായിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു. ശോഭാസുരേന്ദ്രനൊപ്പം പി.എം. വേലായുധനും സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി രംഗത്ത് വന്നിരുന്നു. സംസ്ഥാനപ്രസിഡണ്ടിന് ഏകാധിപത്യനിലപാടാണെനന് വിമര്‍ശനം എതിരാളികള്‍ ഇനി കൂടുതല്‍ ശക്തമാക്കും. സീറ്റെണ്ണം കൂടിയത് നേട്ടമാണെനന് സുരേന്ദ്രന്‍ അവകാശപ്പെടുമ്പോഴാണ് യാാഥാര്‍ത്ഥ്യം അതല്ലെന്ന കുറ്റപ്പെടുത്തല്‍ ഉയരുന്നത്. വിമര്‍ശനങ്ങള്‍ക്കിടയിലും കേന്ദ്രനേതൃത്വം ഫലത്തെ സ്വാഗതം ചെയ്യുന്നത് സുരേന്ദ്രന് ആശ്വാസമാണ്. അതേ സമയം ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറും കേരളത്തിലെ പാര്‍ട്ടി പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....