ന്യൂഡല്‍ഹി: കര്‍ഷകസമരം തടസങ്ങളില്ലാതെ തുടരട്ടെയെന്നും പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും സുപ്രീംകോടതി. നിലവിലെ സാഹചര്യത്തില്‍ സമരം തുടരാന്‍ പ്രതിഷേധക്കാരെ അനുവദിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ചീഫ്ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച് ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്. പ്രതിഷേധക്കാരും പൊലീസും സമാധാനലംഘനമുണ്ടാക്കരുത്. 'കര്‍ഷകപ്രതിഷേധത്തില്‍ സുപ്രീംകോടതി ഇടപെടില്ല.പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ്. ക്രമസമാധാനത്തിന് വെല്ലുവിളി ഉയര്‍ത്താതെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.സമാധാനപരമായ രീതിയില്‍ പൊതുമുതലും മറ്റ് പൗരന്‍മാരുടെ വസ്തുവകകളും നശിപ്പിക്കാതെ പ്രതിഷേധിക്കുന്നിടത്തോളം കോടതി അതില്‍ ഇടപെടില്ല.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷികനിയമങ്ങള്‍ക്ക് എതിരായ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. സമയമാകുമ്പോള്‍ പരിഗണിക്കും. പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് കാര്‍ഷികമേഖലയെ കുറിച്ച് അറിവുള്ളവരെയും കാര്‍ഷികസംഘടനകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാന്‍ കോടതിക്ക് താല്‍പ്പര്യമുണ്ട്. എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കാതെ ഉത്തരവിടാന്‍ പ്രയാസമുണ്ട്. അടുത്തതവണ വാദംകേള്‍ക്കുന്നതിന് മുമ്പ് സമിതിയില്‍ ആരൊയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യം ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിര്‍ദേശിക്കാമെന്ന്' കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.കര്‍ഷകപ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് വഴിതുറക്കാന്‍, പുതിയ കാര്‍ഷികനിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കില്ലെന്ന് ഉറപ്പുനല്‍കാമോ എന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു. കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും ഇതിനോട് വിയോജിച്ചു. ഉറപ്പ് നല്‍കിയാല്‍ കര്‍ഷകര്‍ ഭാവിയില്‍ ചര്‍ച്ചകള്‍ക്ക് തയാറാകില്ലെന്നും സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷം മറുപടി നല്‍കാമെന്നും അറ്റോര്‍ണി ജനറല്‍ പ്രതികരിച്ചു.
'കര്‍ഷകരുടെ ദുരിതങ്ങള്‍ ജഡ്ജിമാര്‍ക്കും അറിയാം. ഞങ്ങളും ഇന്ത്യക്കാരാണ്. കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് കോടതിക്കും അനുകമ്പയുണ്ട്. കോടതിമുമ്പാകെ മുഴുവന്‍ വാദങ്ങളും അവതരിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കും'-- ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിരീക്ഷിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ നീക്കണമെന്ന ഹര്‍ജികളാണ് പരിഗണിച്ചത്.ഒറ്റ ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ വാശിക്കാരാണെന്നും എജി പരാതിപ്പെട്ടു. സര്‍ക്കാര്‍ വാശിപിടിക്കുകയാണെന്ന് കര്‍ഷകര്‍ക്കും പരാതിയുണ്ടെന്ന്- ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ എട്ട് സംഘടനകളെ കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു) വ്യാഴാഴ്ച കോടതിയില്‍ ഹാജരായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....