തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (രണ്ടാംവര്‍ഷം) പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനം.ിച്ചു. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചുകൊണ്ടാവണം തീരുമാനം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.അതേസമയം പ്രയോഗിക പരീക്ഷയ്ക്കുള്ള ക്ലാസ് ജനുവരി ഒന്നുമുതല്‍ ആരംഭിക്കും. പൊതുപരീക്ഷയ്ക്ക് ഉടന്‍ ക്രമീകരണമാകും.
ജൂണ്‍ ഒന്നുമുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസിന്റെ റിവിഷനും സംശയനിവാരണവും ജനുവരി ഒന്നുമുതല്‍ സ്‌കൂളില്‍ ആരംഭിക്കും. മാതൃകാപരീക്ഷയും വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കൗണ്‍സലിങ്ങും നടത്തും. ഇതിനായി 10, പ്ലസ്ടു ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ അനുവാദത്തോടെ സ്‌കൂളിലെത്താം. ഓണ്‍ലൈന്‍ ക്ലാസ് തുടരും.അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസും ജനുവരി ആദ്യ ആഴ്ച ആരംഭിക്കും. പകുതിവീതം വിദ്യാര്‍ഥികളുമായാണ് ക്ലാസ് നടത്തുക. ആവശ്യമെങ്കില്‍ രാവിലെയും ഉച്ചയ്ക്കുശേഷവുമായി രണ്ട് ഷിഫ്റ്റായി ക്രമീകരിക്കും. കാര്‍ഷിക, ഫിഷറീസ് സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം പരിമിതപ്പെടുത്തി ജനുവരി ആദ്യം ക്ലാസ് ആരംഭിക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാംവര്‍ഷംമുതല്‍ ക്ലാസ് ആരംഭിക്കും.
യോഗത്തില്‍ മന്ത്രിമാരായ കെ കെ ശൈലജ, സി രവീന്ദ്രനാഥ്, കെ ടി ജലീല്‍, വി എസ് സുനില്‍കുമാര്‍, ജെ മേഴ്‌സിക്കുട്ടിഅമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....