ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത് ക്രൂരമായികൊലപ്പടുത്തുകയായിരുന്നുവെന്ന് സ്ഥിരീകരിച്ച് സിബിഐ വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാല് പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുനേരെയുള്ള അതിക്രമം തടയല്‍ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
അതേസമയം തുടക്കംമുതല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച യുപി പൊലീസിന് പിഴവ് പറ്റിയതായും വ്യക്തമാക്കി.സെപ്തംബര്‍14ന് മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായ പത്തൊമ്പതുകാരി ഡല്‍ഹിയിലെ ആശുപത്രിയില്‍ 29ന് ആണ് മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോലും വിട്ടുകൊടുക്കാതെ ജില്ലാഅധികൃതര്‍ അര്‍ധരാത്രി ദഹിപ്പിക്കുകയായിരുന്നു. ശക്തമായ ജനരോഷം ഉയര്‍ന്നപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷകസംഘത്തിന് രൂപം നല്‍കിയെങ്കിലും പ്രതികളെ രക്ഷിക്കാനായിരുന്നു ശ്രമം.
ബലാത്സംഗം സ്ഥിരീകരിച്ച് പെണ്‍കുട്ടി മരണമൊഴി നല്‍കിയിരുന്നു. ബലാത്സംഗത്തിന് തെളിവില്ലെന്നായിരുന്നു സംസ്ഥാന എഡിജിപി പറഞ്ഞത്.പൊലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം അവിശ്വാസം പ്രകടിപ്പിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് സ്വമേധയാ കേസെടുക്കുകയും ഉന്നത റവന്യു, പൊലീസ് അധികാരികളെ വിളിച്ചുവരുത്തുകയും ചെയ്തു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജികളും വന്നു. എല്ലാ കാര്യങ്ങളും അലഹബാദ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കട്ടെയെന്ന് സുപ്രീംകോടതി വിധിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....